പാട്ന: ബിഹാര്‍ മുഖ്യമന്ത്രി ജിതിന് റാം മഞ്ചിക്ക് നേരെ ചെരുപ്പേറ്. പാട്നയില്‍ നടന്ന ജനതാ ദര്‍ബാറിനിടെയാണ് ചാപ്ര സ്വദേശിയായ യുവാവ് മുഖ്യമന്ത്രിക്ക് നേരെ ചെരിപ്പേറിയുകയായിരുന്നു.
മാഞ്ചിസര്ക്കാര് വിശ്വാസ വഞ്ചനക്കാണിച്ചുവെന്നും ജാതി രാഷ്ട്രീയം കളിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു ആക്രമണം. പല തവണ ബര്ബാറില് പങ്കെടുക്കാന്‍ എത്തിയെങ്കിലും തന്റെ പരാതി കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്ന് യുവാവ് പറഞ്ഞു.
പോലീസ് തന്നെ ആട്ടിയോടിക്കുകയാണ് ചെയ്തത്. പാവപ്പെട്ടവരെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നും യുവാവ് ആരോപിച്ചു. സംഭവത്തിന് ശേഷം ഇയാളെ അറസ്റ്റു ചെയ്തു നീക്കി. പിടിയിലായ ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: