കുന്നംകുളം: ആര്‍എസ്എസ് ജില്ലാ കാര്യാലയം അക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ആര്‍എംപി ക്രിമിനലുകളാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കുന്നംകുളത്തെ കാര്യാലയം തകര്‍ക്കുകയും ജില്ലാ പ്രചാരക് ഉള്‍പ്പെടെയുള്ളവരെ അക്രമിക്കുകയും ചെയ്തത്.
സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ആര്‍എംപിയുടെ ശ്രമം നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവും താക്കീതുമായി മുന്നോട്ട് വന്നു.
പ്രദേശത്ത് സ്ഥിരം കുഴപ്പക്കാരായ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ആര്‍എംപി സംഘം അഴിഞ്ഞാടിയത്. ന്യൂ ഇയര്‍ ആഘോഷത്തിന്റെ പേരില്‍ മനപ്പൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു. മദ്യപിച്ച് പ്രദേശവാസികളുടെ സൈ്വര്യജീവിതത്തിന് തടസ്സം സൃഷ്ടിച്ചായിരുന്നു ആഘോഷം. ഇതിന് ശേഷമാണ് കാര്യാലയം ആക്രമിച്ചത്. അക്രമികള്‍ക്ക് കൂട്ട് നില്ക്കുന്ന തരത്തിലായിരുന്നു പോലീസിന്റെ സമീപനവും. പോലീസ് നേരത്തെ ഇടപെടല്‍ നടത്തിയിരുന്നെങ്കില്‍ അക്രമം ഒഴിവാക്കാമായിരുന്നു.
അക്രമത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ കുന്നംകുളത്ത് പ്രകടനം നടത്തി. അക്രമം പോലീസ് ഗൗരവമായി കാണണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡണ്ട് എ.നാഗേഷ്, ജില്ലാ കാര്യവാഹ് എം.കെ.അശോകന്, ബജ്രംഗ്ദള് സംസ്ഥാന സംയോജക് പി.ജി.കണ്ണന്, ക്ഷേത്ര സംരക്ഷണ സമിതി മേഖലാ സെക്രട്ടറി വി.മോഹനകൃഷ്ണന്, വിഭാഗ് സഹകാര്യവാഹ് സി.അരവിന്ദാക്ഷന്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന്, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി സേതു തിരുവെങ്കിടം, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.കെ.കെ.അനീഷ് കുമാര്‍, മുകേഷ് വേലൂര്‍, അനീഷ് ഇയ്യാല്‍, രഘു ഞാറേക്കാട്ട്, ഷാജി തുടങ്ങിയവര്‍സംസാരിച്ചു. അക്രമത്തില്‍ തൃശൂര്‍ മഹാനഗര്‍ കാര്യകാരിയും ഇരിങ്ങാലക്കുട ജില്ലാ കാര്യകാരിയും പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: