തൃശൂര്‍: വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിറില്‍ 24 മുതല്‍ 26 വരെ സംസ്കൃത സംക്രമണം ഛാത്രസംഗമം നടക്കും. 25ന് രാവിലെ 9ന് മെട്രോമാന് ഇ.ശ്രീധരന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. സെമിനാറുകള്‍, സംവാദം, കലാപരിപാടികള്‍ എന്നിവ നടക്കും. ലോഗോ പ്രകാശനം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഭാഷാ ഉപദേഷ്ടാവ് ച. മു. കൃഷ്ണമൂര്‍ത്തി നിര്‍വ്വഹിച്ചു. പത്മശ്രീ പെരുവനം കുട്ടന്മാരാര് ലോഗോ ഏറ്റുവാങ്ങി. ഡോ. രാമനാഥന് അധ്യക്ഷത വഹിച്ചു. സജീവന് മാസ്റ്റര്‍, രമേശ് കേച്ചേരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: