ചെങ്ങന്നൂര്‍: ടൂറിസം പദ്ധതികള്‍ സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുന്നതായിരിക്കണമെന്ന് ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍ കുമാര്‍ പറഞ്ഞു. പാണ്ടനാട് ഇടക്കടവ് ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമെന്നനിലയില്‍ ഒരുകോടി നാല്‍പ്പത്ത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തനുള്ള തുകയും ഉടന്‍ അനുവദിക്കും. പദ്ധതിയുടെ പൂര്‍ത്തീകരണത്തിലൂടെ പമ്പാതീരത്തെ ഏറ്റവും നല്ല വിനോദസഞ്ചാരകേന്ദ്രമായി പാണ്ടനാട് മാറുമെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എ പി.സി. വിഷ്ണുനാഥ് അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണവും, ജില്ലാ കളക്ടര്‍ എന്‍.പത്മകുമാര്‍ ഐഎഎസ് വിശിഷ്ടാതിഥിയുമായി. ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് എംഡി അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വത്സല മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കലാധരന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.ആനന്ദവല്ലിയമ്മ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.രാജേന്ദ്രന്, പഞ്ചായത്ത് അംഗം എം.വി. ഗോപകുമാര്‍, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ബി.കൃഷ്ണകുമാര്‍, റ്റി.കെ. ചന്ദ്രചൂഢന് നായര്‍, ഷിബു ഉമ്മന്‍, റ്റി.പി. കുട്ടപ്പന്, പി.സി. ഉമ്മന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗാനമേളയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: