തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രതിനിധികള്‍ ഭരണസാരഥ്യം വഹിക്കുന്ന സഹകരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ലഭിക്കുന്ന ആക്ഷേപങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി അഞ്ചംഗസമിതിയെ നിയോഗിച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
കെപിസിസി ട്രഷറര്‍ കരകുളം കൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറിമാരായ ബാബു പ്രസാദ്, സജീവ് ജോസഫ്, ടി. സിദ്ദിഖ്, സെക്രട്ടറി ജോണ്സണ് എബ്രഹാം എന്നിവരടങ്ങിയ കമ്മിറ്റിയെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനാണ് നാമനിര്‍ദേശം ചെയ്തത്. കരകുളം കൃഷ്ണപിള്ളയാണ് കമ്മിറ്റിയുടെ കണ്‍വീനര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: