ന്യൂദല്‍ഹി: കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അധ്യക്ഷയായ, വിദേശ ഭാരതീയര്‍ക്കായുള്ള ഇന്ത്യ ഡവലപ്പ്മെന്റ് ഫൗണ്ടേഷന് അംഗമായി വ്യവസായിയും ലുലു ഗ്രൂപ്പ് സാരഥിയുമായ എം.എ. യൂസഫലിയെ കേന്ദ്രസര്‍ക്കാര്‍ നാമനിര്ദ്ദേശംചെയ്തു.
ഭാരതത്തിന്റെ വികസനകാര്യത്തിലും സംരഭകത്വത്തിലും ക്രിയാത്മകമായ പങ്കാളിത്തം വഹിക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് സൗകര്യമൊരുക്കുക എന്നതാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. വിദേശ ഇന്ത്യക്കാരുടെ ഭാരതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഏകജാലക സംവിധാനമായും ഇത് പ്രവര്‍ത്തിക്കും. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: