സമ്പല്‍പൂര്‍: ഒഡീഷയിലെ സമ്പല്‍പൂര്‍ ജില്ലയിലെ നക്തിഡ്യൂള പ്രദേശത്തു നിന്ന് രണ്ട് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തു. നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇവര്‍ സുരക്ഷ സേന നടത്തിയ പ്രത്യേക നീക്കത്തിലാണ് പിടിയിലായത്.
വെള്ളിയാഴ്ച്ച രാത്രിയില്‍ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പും ഡിസ്ട്രിക്ട് വോളന്ററി ഫോഴ്സും സംയുക്തമായി നക്സല്‍ ഒളിതാവളങ്ങളില് റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്നായിരുന്നു മാവോയിസ്റ്റുകളെ പിടികൂടിയത്.
സേനകള്‍ ഒളിത്താളങ്ങളിലേയ്ക്ക് നീക്കം നടത്തുമ്പോള്‍ അഞ്ചോളം പേരിവിടെ ഒളിച്ചു താമസിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇവരില്‍ മൂന്ന് പേര് ഓടി രക്ഷപ്പെട്ടു. ബാക്കിയുള്ള രണ്ട് പേരെയാണ് പിടികൂടിയത്. പിടികൂടിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സഞ്ചിത്ത് മുണ്ട, ബിഷ്വനാഥ് ബാഗ്താ എന്നിവരെയാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: