അന്തിക്കാട്: മണലൂര്‍ ഗ്രാമപഞ്ചായത്തില്‍ റോഡ് കയ്യേറി സിപിഎം നേതാവിന്റെ അനധികൃത മതില് നിര്‍മ്മാണം. രണ്ടാംവാര്‍ഡ് ഏനാമ്മാവ് കടവ് – പുലത്തറ കടവ് റോഡ് കയ്യേറിയാണ് സിപിഎം നേതാവും പഞ്ചായത്തംഗവുമായ ശോഭാ സുരേന്ദ്രന് മതില് നിര്‍മ്മിക്കുന്നത്.
മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയാണ് ശോഭ. ഭര്‍ത്താവ് സുരേന്ദ്രനാണ് നിയനം ലംഘിച്ച് മതില് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. സമീപത്തെ മതിലിനേക്കാള്‍ ഒരടിയിലധികം റോഡിലേക്ക് കയറ്റിയാണ് നിര്‍മ്മാണം. എന്നാല്‍ കയ്യേറ്റം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി ബിജെപിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നിര്‍മ്മാണം തടഞ്ഞു. ഇതേതുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവെച്ചു.
പഞ്ചായത്ത് ഭരണ സ്വാധീനമുപയോഗിച്ചാണ് അനധികൃത മതില് നിര്‍മ്മാണമെന്നും ഇത് തടയാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മണലൂര്‍ പഞ്ചായത്ത് കമ്മറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പ്രസിഡണ്ട്, അന്തിക്കാട് പോലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: