ഫെര്ഗൂസണ്(അമേരിക്ക): യുഎസില്‍ കറുത്ത വര്‍ഗക്കാരനായ കൗമാരക്കാരനെ വെടിവച്ചു കൊന്ന കേസില്‍ വെള്ളക്കാരനായ പോലീസ് ഓഫീസര്‍ ജോലി രാജിവെച്ചു. ഡാരന്‍ വില്സന് എന്ന പോലീസുകാരനാണ് രാജിവെച്ചത്.
ഡാരന്‍ വില്സന് കോടതി ക്ലീന്‍ചിറ്റ് നല്‍കിയതോടെ ഫെര്ഗൂസണ് നഗരത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. കോടതി നടപടി സംബന്ധിച്ചും ഡാരന്‍ എതിരായും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശം ഉയരുകയും ചെയ്തു. ഇതോടെയാണ് ജോലി രാജിവെയ്ക്കാന്‍ ഡാരന്‍ നിര്‍ബന്ധിതനായത്. തന്റെ കുടുംബത്തിന്റെയും സഹജീവനക്കാരുടെയും സുരക്ഷയെ കരുതിയാണ് രാജിയെന്ന് ഡാരന്‍ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഡാരന്റെ വെടിയേറ്റ് മൈക്കല്‍ ബ്രൗണ്‍ എന്ന കറുത്തവര്ഗക്കാരന് മരിച്ചത്. കേസില്‍ മിസൂറി ഗ്രാന്‍ഡ് ജൂറി ഡാരനെ കുറ്റവിമുക്തനാക്കിയിരുന്നു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സ്വയരക്ഷാര്‍ഥമാണ് ബ്രൗണിനെ വെടിവച്ചതെന്നുമായിരുന്നു ഡാരന്റെ വാധം. എന്നാല്‍ ഗ്രാന്‍ഡ് ജൂറിയുടെ വിധി ഫെര്ഗൂസന് നഗരത്തില്‍ ലഹളയ്ക്കിടയാക്കി.
രണ്ടു ദിവസങ്ങള്‍ക്കുശേഷമാണ് കലാപത്തിന് ശമനമായത്. ബ്രൗണ്‍ തന്റെ തോക്ക് പിടിച്ചു വാങ്ങാന്‍ ശ്രമിച്ചെന്ന് വില്‍സണ്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. എന്നാല്‍ കോടതി വില്‍സണെ വിസ്തരിച്ചില്ലെന്ന് പ്രക്ഷോഭകര്‍ ആരോപിക്കുന്നു. ഇത് ഫെര്‍ഗൂസണിലെ മാത്രം പ്രശ്നമല്ലെന്നും രാജ്യത്തൊട്ടാകെ കറുത്ത വര്‍ഗക്കാരോടുള്ള അനീതി നിലനില്‍ക്കുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: