അല്ല ഈ ‘ഹിന്ദുത്വം’ എന്ന് പറയുന്നത് അത്ര മോശപ്പെട്ട വാക്കാണോ? ചോദിക്കാന്‍ കാരണം ഒരു മുന്‍ സൈനികനും സിനിമ സംവിധായകനുമായ ഒരാള്‍ തനിക്കു സിനിമ എടുക്കാനുള്ള പ്രചോദനം കിട്ടിയത് ഹിന്ദുത്വത്തില്‍ നിന്നാണെന്ന് പറഞ്ഞതിനെതിരെ ചിലര്‍ രംഗത്തുവന്നതാണ്. ഇവിടെ മറ്റെല്ലാവര്‍ക്കും അവരവരുടെ മതങ്ങളില്‍ അഭിമാനം കൊള്ളാം. എന്നാല്‍ ഒരു ഹൈന്ദവന് അവന്റെ സംസ്കാരത്തില്‍ ,ജീവിതചര്യയില്‍ അഭിമാനംകൊള്ളാനും അതില്‍നിന്നും പ്രചോദനം കൊള്ളാനും അവകാശം ഇല്ലേ? ഹിന്ദുമതം എന്നത് ലോകമതങ്ങളുടെ മാതാവെന്നു അമേരിക്കയില്‍ച്ചെന്ന് സ്വാമി വിവേകാനന്ദന് പറഞ്ഞപ്പോള്‍ അതിനെ ഹര്‍ഷാരവത്തോടെ എതിരേറ്റു ലോകം.
എന്നാലിന്ന് ഇവിടെ ഹിന്ദു എന്നോ ഹിന്ദുത്വം എന്നോ പറഞ്ഞാല്‍ അവന് വര്‍ഗീയവാദി! മതത്തിന്റെ അടിസ്ഥാനത്തില്‍ സ്കൂളുകളും ആശുപത്രികളും അനാഥലയങ്ങളും ജോലിയും എന്തിന് മന്ത്രിസ്ഥാനം വരെ കൊടുക്കുന്ന കേരളത്തില്‍ ഹിന്ദു എന്നോ ഹിന്ദുത്വം എന്നോ പറയാന്‍ പാടില്ല .മതേതരം എന്നുള്ളതു ഹിന്ദുക്കള്‍ മാത്രം അനുഷ്ഠിക്കേണ്ട ഒരു ആചാരമാണോ? ഹിന്ദുത്വം ഒരു സംസ്കാരം ,അല്ലെങ്കില്‍ ഒരു ജീവിതചര്യ ആണെന്നും എന്തുകൊണ്ട് മനസിലാക്കുന്നില്ല. എത്രയെ കിരാത ഭരണാധിപന്മാര് കിണഞ്ഞു ശ്രമിച്ചിട്ടും തകര്‍ക്കാന്‍ കഴിയാത്ത ഒന്നാണ് ഈ ഹിന്ദുത്വം. അത് ഇനിയും അങ്ങനെ തന്നെ തുടരും. ലോകാവസാനം വരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: