തൊടുപുഴ : അബ്കാരിക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണപ്പെടുത്തുകയും പ്രതിയാക്കാതിരിക്കാന്‍ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്ത എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും 40000 രൂപ പിഴയൊടുക്കാനും കോട്ടയം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചു. അടിമാലി എക്സൈസ് ഇന്‍സ്പെക്ടറായിരുന്ന ബാബുവര്‍ഗീസ്, ഗാര്‍ഡ് വി.എം തോമസ് എന്നിവരെയാണ് ശിക്ഷിച്ചത്. 2004ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാറ്റുപാറ മന്നാങ്കണ്ടം പാറത്താഴത്ത് ഷാജിയോടാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ വിരട്ടി പണം വാങ്ങാന്‍ ശ്രമിച്ചത്. ഈ സംഭവം ഷാജി അന്നത്തെ വിജിലന്‍സ് ഡിവൈ.എസ്.പിയായിരുന്ന കെ.വി ജോസഫിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഷൈലജന്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: