തൊടുപുഴ : പെരുമ്പള്ളിച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉത്സവം 26ന് ദശാവതാര ചാര്ത്തോടെ ആരംഭിച്ച് 29ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റ് ചന്ദ്രശേഖരന് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടികയറി ഡിസംബര്‍ 6ന് ആറാട്ടോടെ സമാപിക്കും.
26ന് 5ന് നടതുറക്കല്‍, 6.30ന് മത്സ്യാവതാരം ദശാവതാര ചാര്‍ത്ത്, 7 മുതല്‍ ശ്രീകൃഷ്ണ ഭജനസമിതിയുടെ ഭജന. 27ന് കൂര്മ്മാവചാരം ദശാവതാര ചാര്‍ത്ത്, 28ന് വരാഹാവതാരം, വിശേഷാല്‍ ദീപാരാധന. തുടര്‍ന്ന് ശുദ്ധികലശ പൂജകള്‍, വാസ്തുഹോമം, വാസ്തുബലി. 29ന് നരസിംഹാവതാരം ദശാവതാരചാര്‍ത്ത്. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റ് എം.എന്‍. ചന്ദ്രശേഖരന് നമ്പൂതിരി തൃക്കൊടിയേറ്റിന് മുഖ്യ കാര്‍മ്മികത്വം വഹിക്കും. രാത്രി 8 മുതല്‍ മങ്കുഴിക്കാവ് ബാലസമിതിയുടെ കലാസന്ധ്യ.
തിരുവുത്സവം രണ്ടാം ദിവസമായ 30ന് രാവിലെ 5ന് ഗണപതി ഹോമം, 25 കലശം, അഭിഷേകം, വൈകിട്ട് 5ന് ദശാവതാര ചാര്‍ത്ത് വാമനാവതാരം. വൈകിട്ട് 8ന് പൊതിയില്‍ നാരായണ ചാക്യാരുടെ ചാക്യാര്‍കൂത്ത്. ഡിസംബര്‍ 1ന് രാവിലെ പതിവ് പൂജകള്‍, വൈകിട്ട് 6.30ന് ദശാവതാരചാര്‍ത്ത് പരശുരാമാവതാരം, 7.30 മുതല്‍ ബാലഗോകുലം കുട്ടികളുടെ വിവിധ കലാപരിപാടികള്‍, 8ന് ശ്രീകൃഷ്ണപുരം, കുമാരമംഗലം മാതൃസമിതികളുടെ തിരുവാതിരകളി. ഡിസംബര്‍ 2ന് ശ്രീകൃഷ്ണപുരം മാതൃസമിതിയുടെ നാരായണീയ പാരായണം. വൈകിട്ട് 6.30ന് ശ്രീരാമാവതാരം ദശാവതാര ചാര്‍ത്ത്. 6.30 മുതല്‍ 7.30 വരെ ശ്രീകൃഷ്ണ ഭജനസമിതിയുടെ ഭജന. 8 മുതല്‍ തൊടുപുഴ തരംഗിണി ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനമേള.
ഡിസംബര്‍ 3ന് രാവിലെ 11.30ന് ഉത്സവബലി ദര്‍ശനം, ശേഷം പ്രസാദഊട്ട്. വൈകിട്ട് 6.30ന് ദശാവതാര ചാര്‍ത്ത് ബലരാമാവതാരം. വിശേഷാല്‍ ദീപാരാധന. 8ന് തിരുവനന്തപുരം കലാക്ഷഏത്രയുടെ ബാലെ ബലരാമന്. ഡിസംബര്‍ 4ന് രാവിലെ പതിവ് പൂജകള്‍. വൈകിട്ട് 6.30ന് ദശാവതാര ചാര്‍ത്ത് ശ്രീകൃഷ്ണാവതാരം. വിശേഷാല്‍ ദീപാരാധന, 7.30ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചറുടെ പ്രഭാഷണം.
ഡിസംബര്‍ 5ന് രാവിലെ 25 കലശം, പഞ്ചഗവ്യ അഭിഷേകം, ഗുരുതി, വൈകിട്ട് 3.30ന് എതിരേല്‍പ്പ് മഹോത്സവം. വൈകിട്ട് കാര്‍ത്തികവിളക്ക് മഹോത്സവം, ദശാവതാര ചാര്‍ത്ത് ശ്രീഗുരുവായൂരപ്പന്, വിശേഷാല്‍ ദീപാരാധന. 8ന് മാസ്റ്റര്‍ വെങ്കിടേഷിന്റെ മാജിക് ഷോ. 9 മുതല്‍ ശങ്കരമണി & പാര്‍ട്ടിയുടെ ഭക്തിഗാനസുധ. ഡിസംബര്‍ 6ന് രാവിലെ 5ന് നടതുറപ്പ്, കലശപൂജ, ആറാട്ടുബലി, ആറാട്ട് എഴുന്നള്ളിപ്പ്, കടവില്‍ ആറാട്ട്, കൊടിമരച്ചുവട്ടില്‍ പറവയ്പ്പ്, വലിയകാണിയ്ക്ക, ഉച്ചപൂജ, കലശാഭിഷേകം, ശ്രീഭൂതബലി തുടര്‍ന്ന് മഹാപ്രസാദഊട്ട്. വൈകിട്ട് 6.30ന് ദീപാരാധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: