തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് വന്‍ ഭക്തജനത്തിരക്ക്. ഉത്സവത്തിന്റെ പ്രധാന ആകര്‍ഷകമായ വലിയവിളക്ക് നാളെയാണ്. ദീപക്കാഴ്ചകള്‍ കൊണ്ട് സ്വര്‍ണപ്രഭയില്‍ മുങ്ങിയ ക്ഷേത്രത്തിന്റെ കമനീയമായ കാഴ്ചയാണ് വലിയവിളക്കിന്റെ പ്രത്യേകത. ക്ഷേത്രത്തിന് കിഴക്കേ നടയിലെ വലിയ ദീപസ്തംഭം നിറയെ വിളക്ക് കൊളുത്തുന്നത് വൃശ്ചികോത്സവ നാളിലാണ്.
ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന് ചുറ്റുമുള്ള പതിനായിരക്കണക്കായ ദീപവും മിഴി തുറന്ന് ക്ഷേത്രം ദീപപ്രഭയില്‍ ആറാടുന്ന ഉത്സവക്കാഴ്ച ഭക്തി സാന്ദ്രമാണ്. വലിയവിളക്കിന് കാണിക്കയര്‍പ്പിച്ചു തൊഴാന്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. രാവിലെ 8 മുതല്‍ 11.30 വരെ കാണിക്കയര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: