പത്തനാപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് സഹായവുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ്ഡെസ്കിന്റെ പ്രവര്‍ത്തനം പത്തനാപുരത്ത് ആരംഭിച്ചു. ദിവസവും ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ശബരിമലയിലേക്ക് പത്തനാപുരം വഴി കടന്നുപോകുന്നത്. ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തില്‍ കല്ലുകടവ് കേന്ദ്രമാക്കി ഹെല്പ് ഡെസ്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.
ഹെല്പ് ഡെസ്കിന്റെ ഉദ്ഘാടനം സിഐ ആര്.ബൈജുകുമാര്‍ നിര്‍വഹിച്ചു. ടി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. രാത്രികാലങ്ങളില്‍ ഇവിടെയെത്തുന്ന അയ്യപ്പന്മാര് അക്രമണങ്ങള്‍ക്ക് ഇരയാകാതിരിക്കാന്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും അമിതചാര്‍ജ് ഈടാക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെയും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും സിഐ ബൈജുകുമാര്‍ ഉറപ്പുനല്‍കി.
28 തീയതി മുതല്‍ രാത്രികാലങ്ങളില്‍ എത്തുന്ന അയ്യപ്പന്മാര്ക്കായി സൗജന്യചുക്കുകാപ്പിയും അന്നദാനവും നല്‍കും. ഇടത്താവള സൗകര്യത്തിനായി പന്തല്‍ കെട്ടാന്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു എന്നുപറഞ്ഞ് കബളിപ്പിച്ചുകൊണ്ടിരിക്കുന്ന പഞ്ചായത്തിന്റെ നാണംകെട്ട നടപടിക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രതിഷേധം ഉയര്‍ന്നത്. ചടങ്ങില്‍ സേവാസമാജം പ്രവര്‍ത്തകരായ ആര്.ശംഭു, കവലയില്‍ മോഹനന്, സുരേഷ് ആറാട്ടുപുഴ, സുഭാഷ് പട്ടാഴി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: