മുണ്ടക്കയം: ത്രിതല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ദേവയാനം എല്‍പിജി ശ്മശാനം സമര്‍പ്പണത്തിന് തയ്യാറായി. തിതല പഞ്ചായത്തുകളും എംപിഫണ്ടും വിനയോഗിച്ചു മുണ്ടക്കയം വരിക്കാനിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ എല്‍പിജി ശ്മശാനത്തിന്റെ പരീക്ഷണ പ്രവര്‍ത്തനം തിങ്കളാഴ്ച നടന്നു.കുറഞ്ഞ ചിലവില്‍ കുറഞ്ഞ സമയത്തിനുളളില്‍ മനുഷ്യ ശരീരം ദഹിപ്പിക്കുന്ന ജില്ലയിലെ ആദ്യ ത്തെ പഞ്ചായത്ത് പദ്ധതിയായ ദേവയാനം എല്‍പിജി പൊതുശ്മശാനം അടുത്തമാസം പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് പരീക്ഷണ പ്രവര് ത്തനം നടത്തിയത്.
പത്തുമുതല്‍ പന്ത്രണ്ടു കിലോ ഗ്രാം പാചക വാതകമുപയോഗിച്ചു ഒരുമണിക്കൂറിനുളളില്‍ മൃതദേഹം ദഹിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് ശ്മശാനം നിര്‍മിച്ചിരിക്കുന്നത്. നൂറടി ഉയരത്തിലുളള ചിമ്മിനിയും പുറത്തു ചൂടറിയാത്ത രീതിയില്‍ ശവദാഹ അറയും ഉള്‍പ്പെടുന്ന ശ്മശാനത്തില്‍ മൃതദേഹം കത്തി പുക മൂവായിരം ലിറ്റര്‍ വാട്ടര്‍ ടാങ്കിലൂടെ ശുദ്ധമാക്കി പുറത്തോട്ടു തളളുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അന്തരീക്ഷത്തെ ഒരു തരത്തിലും മാലിന്യമാക്കാത്ത രീതിയിലാണ് പുക പുറന്തളളുന്നത്. ഇതിനായി ഉപയോഗിക്കുന്ന വെളളം കൃഷിയാവശ്യത്തനും മറ്റുമായി പ്രയോജനപ്പെടുത്താനാവുമെന്ന് നിര്‍മാണ കരാര്‍ കമ്പനി എക്സികൂട്ടീവ് ഡയറക്ടര്‍ ജോണ്‍ തോമസ് പറഞ്ഞു.
കാഞ്ഞിരപ്പളളി ബ്ലോക്ക്പഞ്ചായത്ത് 23 ലക്ഷം രൂപയും, ജില്ലാ പഞ്ചായത്ത് 10 ലക്ഷം, മുണ്ടക്കയം പഞ്ചായത്ത് 11ലക്ഷം, ആന്റോ ആന്റണി എംപിഅഞ്ചു ല ക്ഷം, എരുമേലി ഗ്രാമപ ഞ്ചായത്ത് മൂന്നു ലക്ഷം രൂപ എന്നിവ ഉള്‍പ്പെടെ 52 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാവുന്നത്. പദ്ധതിക്കായി മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് ഇരുപത്തിയൊ ന്നു സെന്റു സ്ഥലം വിട്ടു നല്കി. ഇതിലാണ് കെട്ടിടവും ചുറ്റുമതിലും സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ പദ്ധതി വളപ്പില്‍ പൂന്തോട്ടവും നിര്‍മിച്ചിട്ടുണ്ട്. കാഞ്ഞിരപ്പളളി, പൂഞ്ഞാര്‍, പീരുമേട് നിയോജകമണ്ഡലത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രയോജനകരമായ രീതിയിലാണ് പദധതി നടപ്പിലാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ജയചന്ദ്രന്, മുന്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അംഗവുമായ നൗഷാദ് ഇല്ലിക്കല്‍ എന്നിവര്‍ പറഞ്ഞു.
കെപിഎംഎസ്അടക്കമുളള വിവിധ ദളിത് സംഘടനകളും ഇതര സമുദായ സംഘടനകളുടെയും ആവശ്യമനുസരിച്ചു അടുത്തമാസം ഇരുപത്തിയഞ്ചിനുളളില് പ്രവര്‍ത്തനം ആരംഭിക്കാനാവുമെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: