കോട്ടയം: ചാവറയച്ചനെ വത്തിക്കാനില്‍ വിശുദ്ധനായി പ്രഖ്യാപിക്കുന്ന പുണ്യമുഹൂര്‍ത്തത്തില്‍ മാന്നാനം ആശ്രമദേവാലയത്തില് നടന്ന ചടങ്ങില്‍ നാടിന്റെ നാനാഭാഗത്തുനിന്നും വിശ്വാസിസമൂഹം ഒഴുകിയെത്തി. പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ വത്തിക്കാനിലെ ചടങ്ങുകള്‍ തത്സമയം കണ്ട് വിശ്വാസികള്‍ നിര്‍വൃതിയടഞ്ഞു. ചാവറയച്ചന്റെ പ്രധാന കര്മ്മക്ഷേത്രമായിരുന്ന മാന്നാനം ദേവാലയത്തില്‍ രാവിലെ മുതല്‍തന്നെ വിശ്വാസികള്‍ പ്രവഹിച്ചു. ചാവറയച്ചന്റെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ചു. ചാവറയച്ചന്റെ ജീവിതവുമായി ബന്ധപ്പെട്ട മുഹൂര്‍ത്തങ്ങള്‍ ഓര്‍മ്മിച്ചും ചാവറ മ്യൂസിയവും അച്ചനുപയോഗിച്ചിരുന്ന വില്ലുവണ്ടിയും മറ്റും കണ്ടും വിശ്വാസികള്‍ ചാവറ സ്മരണയില്‍ മുഴുകി. വത്തക്കാനില് വിശുദ്ധ പത്രോസിന്റെ പേരിലുള്ള ചത്വരത്തില്‍ നടന്ന കര്‍മ്മങ്ങളില്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട ചാവറയച്ചന്റെയും ഏവുപ്രാസ്യമ്മയുടേയും തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിക്കുന്ന ദൃശ്യം മാന്നാനത്ത് ഒത്തുചേര്‍ന്ന ആയിരങ്ങള്‍ കണ്‍നിറയെ കണ്ടു. വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ക്കുശേഷം പൊതുയോഗവും നടന്നു. ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെയും എവുപ്രാസ്യാമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനം സഭയ്ക്കും മതത്തിനും മാത്രമല്ല കേരള സമൂഹത്തിന് അഭിമാനിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചാവറയച്ചന്റേയും എവുപ്രാസ്യാമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് മാന്നാനം ആശ്രമദേവാലയത്തില് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് കേരളത്തെ ബഹുദൂരം മുന്നിലെത്തിക്കുന്നതില്‍ അച്ചന്റെ പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന ആശയത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രിപറഞ്ഞു. വിശുദ്ധ പ്രഖ്യാപനത്തോടെ മാന്നാനം ലോകതീര്‍ത്ഥാടന കേന്ദ്രമായിമാറിയെന്ന് മന്ത്രി കെ. മാണി പറഞ്ഞു.ചരിത്രത്തിന് മുമ്പെ നടന്ന വിദ്യാഭ്യാസചിന്തകനും സാംസ്കാരിക ചിന്തകനുമായിരുന്നു ചാവറയച്ചന്.എംജി യുണിവേഴ്സിറ്റിയില്‍ ചാവറയച്ചന്റെ ചെയര്‍ സ്ഥാപിക്കുന്നതിനുവേണ്ട ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.കാഞ്ഞിരപ്പള്ളി രൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് അദ്ധ്യക്ഷതവഹിച്ചു. ചാവറഭവനനിര്മ്മാണപദ്ധതിമന്ത്രി കെ.എം. മാണിഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ രമേശ് ചെന്നിത്തല, അനുപ് ജേക്കബ് ,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, എംപിമാരായ ആന്റോ ആന്റണി, ജോയി എബ്രാഹം,ജോയിസ് ജോര്‍ജ്ജ്, എം. എല്‍ എ മാരായ, അഡ്വ. സുരേഷ്കുറുപ്പ്,സി. . എഫ്. തോമസ്, മോന്‍സ് ജോസഫ്, എം ജി സര്‍വ്വകലാശാല വൈസ്ചാന്സിലര് ഡോ. ബാബു സെബാസ്റ്റ്യന്‍ ആനന്ദബോസ് ഐഎഎസ് ഡോ. ബി. ഇക്ബാല്‍ ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് നിര്‍മ്മല ജിമ്മി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: