പത്തനംതിട്ട: കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന തയ്യല്‍ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി ആരംഭിച്ചിട്ടുള്ള കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് കേരളാ തയ്യല്‍ മസ്ദൂര്‍ ഫെഡറേഷന് ആവശ്യപ്പെട്ടു.
കേരളത്തിലെ ഏത് ജില്ലയിലേയും ബോര്ഡുഓഫീസുകളില് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ സേവനം വേണ്ടത്ര ലഭിക്കുന്നില്ല. ഒരു ജില്ലയില്‍ നിശ്ചയിച്ചിരിക്കുന്ന ഓഫീസര്‍മാര്‍ക്ക് ഒന്നില്‍കൂടുതല്‍ ജില്ലയില്‍ ചാര്ജ്ജുള്ളതുകാരണം പുതുക്കല്‍, അംശാദായം സ്വീകരിക്കല്‍, പുതിയ രജിസ്ട്രേഷന് നടപടികള്‍, അഗത്വ കുടിശ്ശിക അടയ്ക്കല്‍ തുടങ്ങിയവ എല്ലാ ജില്ലകളിലും നടക്കുന്നില്ല. ഈ വിഷയങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നും ഫെഡറേഷന് സംസ്ഥാന ഭാരവാഹിയോഗം ആവശ്യപ്പെട്ടു.
സംസ്ഥാന അദ്ധ്യക്ഷന്‍ പി.കൃഷ്ണന് കടാച്ചിറ അദ്ധ്യക്ഷതവഹിച്ചു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി.ശശിധരന്, ആര്.രാധാകൃഷ്ന്, വെള്ളാരക്കല്‍ ചന്ദ്രന്, പിയഅച്യുതന്, ഒ.കെ.ധര്മ്മരാജന്, എ.എസ്.രഘുനാഥന്, ദേവുഉണ്ണി, പി.എസ്.വേണുഗോപാലന്‍, കെ.ചന്ദ്രശേഖരന്, ശ്രീകല ടി.പി, കെ.സദാശിവന്‍പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫെഡറേഷന് ജനറല്‍ സെക്രട്ടറി വി.വി.ബാലകൃഷ്ണന് സ്വാഗതവും, വനജാ രാഘവന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: