പന്തളം: ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദേവസ്വംബോര്‍ഡ് അയ്യപ്പഭക്തര്‍ക്കായി ചെയ്തു നല്‍കേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കടുത്ത അലംഭാവം.
കഴിഞ്ഞ വര്‍ഷം മുതല്‍ ആണ് ദേവസ്വംബോര്‍ഡിന്റെ പില്‍ഗ്രിം ഷെല്‍റ്റര്‍, കക്കൂസ് എന്നിവയും ഈ വര്‍ഷം മുതല്‍ പാര്‍ക്കിംഗ് ഗ്രൌണ്ട് എന്നിവയും സൗജന്യം ആക്കിയിരുന്നു. എന്നാല്‍ ഇവിടെ ചെയ്യേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ദേവസ്വംബോര്‍ഡിന്റെ ഭാഗത്ത് നിന്നും ചെയ്തിട്ടില്ല. പന്തളത്ത് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് വിരിവെക്കാനുള്ള ഒരേയൊരു സ്ഥലമാണ് പില്‍ഗ്രിം ഷെല്‍ട്ടര്‍.ഇതിന്റെ പുറം ഭാഗം മാത്രം വെള്ളപൂശിയതല്ലാതെ അകവശം വൃത്തിയക്കനോ വിരി വെക്കാനുള്ള സൗകര്യങ്ങളോ ഒരുക്കി നല്‍കിയിട്ടില്ല.
കക്കൂസി്ന്റെ അവസ്ഥയും ഇതുപോലെ തന്നെ ആണ് പ്രാഥമികആവശ്യങ്ങള്ക്കായി എത്തുന്നവര്‍ മൂക്ക് പൊത്തിയാണ് അകത്തേക്ക് കയറുന്നത് കയറിയാല്‍ വേണ്ട വെളിച്ചമോ വെള്ളമോ കിട്ടാത്തത് ഭക്തരെ ദുരിതത്തില്‍ ആക്കുന്നു.പാര്‍ക്കിംഗ് ഗ്രൗണ്ട് സൗജന്യം ആക്കിയപ്പോള്‍ അവിടെ പാര്‍ക്കിംഗ് സൗകര്യം ഉണ്ടെന്ന് അറിയിക്കാനുള്ള ബോര്‍ഡുകള്‍ പോലും വെച്ചിട്ടില്ല. ഈ സംവിധാനം ഒക്കെ ഭക്തര്‍ക്ക് പ്രയോജനപ്പെടണം എങ്കില്‍ ഇവയൊക്കെ നോക്കി നടത്താന്‍ ജോലിക്കാരെ നിശ്ചയിക്കണം അത് ചെയ്യാത്ത പക്ഷം ഈ സംവിധാനങ്ങള്‍ ഭക്തര്‍ക്ക് പ്രയോജനപ്പെടില്ല. ദേവസ്വംബോര്‍ഡ് ലേലത്തിന് നല്കികൊണ്ടിരുന്ന ഇവയൊക്കെ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് സൗജന്യം ആക്കിയത്.
വരുമാന മാര്‍ഗം ഇല്ലാത്തത് കൊണ്ടാണ് ദേവസ്വംബോര്‍ഡ് ഇവയൊന്നും ശ്രദ്ധിക്കാത്തത് എന്നാണ് ജനസംസാരം. തീര്‍ത്ഥാടനം തുടങ്ങും മുന്‍പ് തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ക്ഷേത്രത്തിന്റെ തെക്കേ നടയിലെ ഹൈമാക്സ് ലൈറ്റ് പ്രകാശിപ്പിക്കുന്നതിനു വേണ്ട വൈദ്യുതി എത്തിക്കാന്‍ പഞ്ചായത്തിനോ ഇലക്ട്രിസിറ്റി ബോര്‍ഡിനോ ഇതുവരെ സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: