പത്തനംതിട്ട: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്ത്ഥാടനകേന്ദ്രമായശബരിമലയില് മണ്ഡലക്കാലം ആരംഭിച്ചിട്ടും അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെ തീര്‍ത്ഥാടനം അട്ടമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് യുവമോര്‍ച്ച ആരോപിച്ചു.
പമ്പയിലും നിലയ്ക്കലിലും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍പോലും ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല. ശൗചാലയങ്ങളില്‍ വെള്ളം ലഭ്യമാക്കിയിട്ടില്ല. 150 ഓളം കക്കൂസുകള്‍ പൊളിച്ചുമാറ്റിയെങ്കിലും പകരം സംവിധാനം ഇതുവരെ ആയിട്ടില്ല. നിലയ്ക്കല്‍ പെട്രോള്‍പമ്പ് സ്ഥാപിക്കുന്നതിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ട വനവാസികുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.
ശബരിമല അനുബന്ധ പാതകളുടെ അറ്റകുറ്റപണികള്‍പോലും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍, ജനറല്‍ സെക്രട്ടറി കെ.ബിനുമോന് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: