പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ചുമതലയില്‍ താല്‍ക്കാലിക റേഞ്ച് ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങി.
പെരുനാട് വില്ലേജിലെ പ്ലാപ്പള്ളി, നിലയ്ക്കല്‍, അട്ടത്തോട്, കൊല്ലമൂഴി, കൊല്ലമുള വില്ലേജിലെ പമ്പാവാലി എന്നീ സ്ഥലങ്ങള്‍ നിലയ്ക്കല്‍ റേഞ്ച് ഓഫീസിന്റെ പരിധിയിലും, പെരുനാട് വില്ലേജിലെ ചാലക്കയം, പമ്പ, പമ്പ നദി, ത്രിവേണി, കരിമല, ചെറിയാനവട്ടം, വലിയാനവട്ടം, നീലിമല എന്നീ സ്ഥലങ്ങള്‍ പമ്പ റേഞ്ച് ഓഫീസിന്റെ പരിധിയിലും, പെരുനാട് വില്ലേജിലെ ശബരീ പീഠം, മരക്കൂട്ടം, ശബരിമല, കുമ്പളാംതോട്, ഒരക്കുഴി എന്നീ സ്ഥലങ്ങള്‍ ശബരിമല (സന്നിധാനം) റേഞ്ച് ഓഫീസിന്റെ പരിധിയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2015 ജനുവരി 20 വരെ ഈ പ്രദേശങ്ങളില്‍ മദ്യം, മയക്കുമരുന്ന്, മറ്റു ലഹരി പദാര്‍ഥങ്ങളുടെ കടത്ത്, ഉപഭോഗം എന്നിവ നിരോധിച്ച് ഉത്തരവായി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പമ്പയില്‍ എക്സൈസ് കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
എക്സൈസ്, വനം വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഗൂഡ്രിക്കല്‍ വനം മേഖലയില്‍ സംയുക്ത റെയ്ഡുകള്‍ നടത്തി. ശബരിമല പാതകളില്‍ 24 മണിക്കൂറും വാഹന പരിശോധനയ്ക്കായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ സ്ഥലങ്ങളിലെ പുകയില ഉത്പന്നങ്ങള്‍, പാന്‍പരാഗ്, പാന്‍മസാല എന്നിവയുടെ വില്പന തടയുന്നതിന് പരിശോധന നടത്തും. ഇതിനായി ഷാഡോ എക്സൈസ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്.
മദ്യമയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ എക്സൈസ് കണ്ട്രോള് റൂം പമ്പ – 04735-203332, റാന്നി – 04735-228560, എക്സൈസ് റേഞ്ച് ഓഫീസ് നിലയ്ക്കല്‍ – 04735-205010, ശബരിമല – 04735-202203, പമ്പ – 04735-203432, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, റാന്നി – 9400069468 എന്നീ നമ്പരുകളില്‍ ഫോണ്‍ നമ്പരുകളില്‍ വിളിച്ചറിയിക്കണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ മാത്യൂസ് ജോണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: