കൊച്ചി: പച്ചാളം കാട്ടുങ്കല്‍ ക്ഷേത്രത്തിന്റെ മുമ്പില്‍ വൃശ്ചിക പുജയ്ക്കായി അലങ്കരിച്ച അയ്യപ്പതേര് എടുത്തുമാറ്റാനുള്ള പോലീസിന്റെ നീക്കം സംഘര്‍ഷത്തിന് കാരണമായി.
ക്ഷേത്രഭൂമിയില്‍ അയ്യപ്പരഥം അലങ്കരിച്ച് വൃശ്ചികപൂജകള്ക്കായി തയ്യാറെടുത്തപ്പോഴാണ് നോര്‍ത്ത് പോലീസ് എസ്ഐയുടെ നേതൃത്വത്തില്‍ തടയാന്‍ ശ്രമിച്ചത്. ഇതേതുടര്‍ന്ന് സംഘപരിവാര്‍, ക്ഷേത്രസമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പോലീസിന്റെ ശ്രമം വിഫലമാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് പച്ചാളത്ത് നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധപ്രകടനം നടന്നു. ബിജെപി മണ്ഡലം സെക്രട്ടറി അബിജു സുരേഷ്, ബാബു പച്ചാളം, അനില്‍ വടുതല, മുരളി അയ്യപ്പന് കാവ്, അശോകന്, സരിതസന്തോഷ്, കെ.ആര്.രമേശ് പ്രദീപ്, വിശ്വേഷ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: