അങ്കമാലി: ബാര്‍ പ്രശ്നത്തില്‍ കെ.എം. മാണി കോഴവാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് ഏത് അന്വേഷണം നടത്തണമെന്ന് എല്‍ഡിഎഫിന് ഇതുവരെ പറയുവാന്‍ കഴിയാത്തത് രാഷ്ട്രീയപാപ്പരത്തമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് പറഞ്ഞു. കെ.എം. മാണിയെ രക്ഷപ്പെടുത്തുവാന്‍ വേണ്ടിയാണ് കോഴ പ്രശ്നത്തില്‍ വ്യക്തമായ ഒരു തീരുമാനം എടുക്കുവാന്‍ സി.പി.ഐ.(എം) ന് കഴിയാത്തത് കോണ്‍ഗ്രസിനെ രക്ഷിക്കുന്നതിന് വേണ്ടിമാത്രമാണ് സിപിഐ.(എം) സമരം നടത്തുന്നത് എന്ന് സിപിഐ പറയുന്നതില്‍ ബിജെപി. യോജിക്കുന്നു. ബിജെപി ഇത് നേരത്തെ പറഞ്ഞിരുന്നതാണ്.
ജനദ്രോഹനയങ്ങളുമായി മുന്നോട്ടുപോകുന്ന ഇരുമുന്നണികള്‍ക്കെതിരെയും പ്രതികരിക്കുവാന്‍ ബിജെപിക്ക് മാത്രമെ കഴിയുകയുള്ളു. കഴിഞ്ഞ എന്‍ഡിഎ ഭരണകാലത്ത് തുടങ്ങിവെച്ച ശബരിപാത പദ്ധതി അട്ടിമറിക്കുന്നതിനുവേണ്ടിയാണ് കേരളത്തിലെ ഇരുമുന്നണികളും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് അലയ്മെന്റ് മാറ്റുന്നതിനും മറ്റും കേരളകോണ്‍ഗ്രസുകളുടെ നേതൃത്വത്തില്‍ സമരം നടക്കുന്നതെന്ന് എം.ടി. രമേശ് പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായിട്ട് സ്ഥലമെടുപ്പിനും മറ്റുമായി പണം നല്‍കാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നടപടികളാണ് ഇരുമുന്നണികളും സ്വീകരിച്ചുവരുന്നത്.
കേന്ദ്രം സംസ്ഥാനത്തിന് നല്കുന്ന വിക,ന ഫണ്ടുകളില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്കുന്നതു പോലെ ശബരി പാത പദ്ധതിയുടെ കാര്യത്തിലും നടപ്പിലാക്കണം. കേരളത്തിന്റെ വികസനത്തിനും മലയോര പ്രദേശത്ത് നിന്നും വേഗതയില്‍ ചരക്ക് നീക്കം നടത്തുന്നതിനും ഉപകാരപ്രദമായ ശബരിപാത വേഗതയില്‍ പൂര്‍ത്തീകരിക്കുവാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുമെന്നും വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും വികസനപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കാണരുതെന്നും എം.ടി. രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അങ്കമാലി രുഗ്മണി ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിജെപി നേതാക്കളായ എം.എ. ബ്രഹ്മരാജ്, ബിജു പുരുഷേത്തമന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: