ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ ശക്തി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വിലകുറച്ചാണ് കാണ്ടിരുന്നത്. എന്നാല്‍ ഈ ഭീകരരുടെ സംഖ്യ സൈന്യത്തോളം വളര്‍ന്ന് രണ്ട് ലക്ഷം ആയതായി ഒരു കുര്‍ദിഷ് നേതാവ് അവകാശപ്പെട്ടു. പടിഞ്ഞാറന്‍ രഹസ്യാന്വേഷകരുടെ കണക്കുകൂട്ടലനുസരിച്ച് 31,500 പോരാളികള്‍ ഉള്ളതായിട്ടാണ് കണക്കാക്കിയിരുന്നത്.
എന്നാലിത് എഴോ എട്ടോ ഇരട്ടിയായതായി ഇറാഖി കുര്‍ദിഷ് പ്രസിഡന്റ് മസൂദ് ബര്‍സാനിയുടെ ചീഫ് സ്റ്റാഫ് ഫൗദ് ഹുസൈന് ദി ഇന്‍ഡിപെന്‍ഡന്റിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. കുര്‍ദിസ്ഥാന്‍, റമാദി, ഇറാനിയന്‍ അതിര്‍ത്തിയിലുള്ള അറബ് കുര്‍ദിഷ് ടൗണ്‍ എന്നിവിടങ്ങളില്‍ 20,000ത്തോളം പേര് ആക്രമണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇവരോട് സംസാരിക്കുക അസാധ്യമാണ്. പത്ത്, പന്ത്രണ്ട് ദശലക്ഷം ജനങ്ങളുള്ള ഇറാഖിനും സിറിയക്കും ഒപ്പം മൂന്നാം ശക്തിയാണ് ഐഎസ് ഭരണം നടത്തുന്നത്.
250,000 സ്ക്വയര്‍ കിലോമീറ്ററില്‍ വരുന്ന ഇവര്‍ ബ്രിട്ടന്റെ ഒപ്പം വരും. വേണ്ടത്രയാളുകളെ ജിഹാദി ഗ്രൂപ്പുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് അവര്‍ക്ക് സാധിക്കുന്നു. അറബ് യുവാക്കളെ ഒരുമിച്ച് കൂട്ടുന്നതിന് ഇവര്‍ക്കാകുന്നു. വന്അംഗസംഖ്യയുള്ള ഇവരെ അമേരിക്കയുടെ ആകാശയുദ്ധത്തിലൂടെ മാത്രം തകര്‍ക്കാനാവില്ല.
ഐഎസിനെ തുടച്ചുനീക്കുമെന്ന പ്രസിഡന്റ് ഒബാമയുടെ ലക്ഷ്യത്തിനനുസൃതമായി യുഎസ് സഖ്യകക്ഷികള്‍ പോരാട്ടം ആരംഭിച്ചിട്ടേയുള്ളൂ. പോരാട്ടം വിലയിരുത്തുന്നതിനായി .യുഎസ് ജോയിന്റ് ചീഫ് സ്റ്റാഫ് ചെയര്മാന് ജനറല്‍ മാര്ട്ടിന് ഡെമ്പ്സി ബാഗ്ദാദില്‍ എത്തിയിരുന്നു. എണ്‍പതിനായിരം സൈനികരെങ്കിലും ആവശ്യമാണ് ഐഎസിനെതിരെയുള്ള പോരാട്ടത്തിനെന്ന് യുഎസ് കോണ്‍ഗ്രസിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കുര്‍ദിഷ് പ്രദേശികഭരണകൂടം നേരിടുന്ന ഏറ്റവും വലിയപ്രശ്നം ഐഎസ് ഭീകരര്‍ വടക്കന്‍ ഇറാഖിലെ ഇറാന് അതിര്‍ത്തി മുതല്‍ സിറിയ വരെ 650മൈല്‍ വ്യാപിച്ചുകിടക്കുകയാണെന്നതാണെന്നും കുര്‍ദിഷ് നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: