കൊല്ലം: ചരിത്രം തിരുത്തി കൊട്ടിയം ലോകോളേജില്‍ എബിവിപി വിജയം. ആകെയുള്ള നാല് ജനറല്‍ സീറ്റില്‍ ചെയര്മാന് പദവിയുള്‍പ്പെടെ രണ്ട് സീറ്റുകള്‍ നേടിയാണ് സംസ്ഥാനത്തെത്തന്നെ ലോകോളേജുകളുടെ ചരിത്രത്തില്‍ വിദ്യാര്‍ത്ഥി പരിഷത്ത് ആദ്യമായി യൂണിയന്‍ഭരണം നേടുന്നത്.
മൂന്നാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി അരുണ്‍.എം.വിയാണ് ചെയര്മാന്. യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറായി എബിവിപിയിലെ തന്നെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ഷൈജു.വി.എസ് തെരഞ്ഞെടുക്കപ്പെട്ടു.
എസ്എഫ്ഐയും കെഎസ്യുവും ഓരോ സീറ്റുകള്‍ നേടി. ജനറല്‍സെക്രട്ടറിയായി എസ്എഫ്ഐയിലെ നികിതയും വൈസ് ചെയര്‍മാനായി കെഎസ്യുവിന്റെ പ്രവീണയും തെരഞ്ഞെടുക്കപ്പെട്ടു.
ചാത്തന്നൂര്‍ എസ്എന്‍ കോളജില്‍ നടന്ന ഉപതെരഞ്ഞടുപ്പില്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി എബിവിപിയുടെ ജിബിന്‍ വിജയിച്ചു. മൂന്ന് അസോസിയേഷനുകളും എബിവിപിക്ക് ലഭിച്ചു. നിലവില്‍ യൂണിയന് ഭരിച്ചിരുന്ന എസ്എഫ്ഐ മൂന്ന് ജനറല്‍ സീറ്റുകളില്‍ ഒതുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: