പമ്പാവാലി: കണമലയിലൂടെ ഒഴുകുന്ന പമ്പാനദിയുടെ തീരങ്ങളിലെ പുറമ്പോക്ക് ഭൂമി കയ്യേറി കടകള്‍ കെട്ടി സ്വകാര്യവ്യക്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതായി പരാതി.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന പ്രധാനപാതയിലെ കണമലയില്‍ പുതുതായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന പാലത്തിന് സമീപത്താണ് ഈ പകല്‍കൊള്ള നടന്നുകൊണ്ടിരിക്കുന്നത്. തീര്‍ത്ഥാടകര്‍ നിലവില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കോസ്വെയുടെ സമീപത്തായി കഴിഞ്ഞ കുറേകാലങ്ങളായി പുറമ്പോക്ക് ഭൂമി കയ്യേറി കടകള്‍ കെട്ടി ലേലം ചെയ്തുകൊടുക്കുകയാണ്. പുതിയപാലം നിര്മ്മാണമാരംഭിച്ചിട്ടും പുറമ്പോക്ക് ഭൂമി തന്ത്രപരമായി കയ്യേറാനുള്ള നീക്കമാണ് നടക്കുന്നതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ജില്ലയുടെ അതിര്‍ത്തിപ്രദേശവും പമ്പാനദിയുടെ തീരത്തായുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിനോട് ചേര്‍ന്നു കിടക്കുന്ന ആറ്റുപുറമ്പോക്ക് ഭൂമിയാണ് ഇത്തരത്തില്‍ കയ്യേറി കടകള്‍ കെട്ടി ലേലം ചെയ്ത് ലക്ഷങ്ങള്‍ കൊള്ളയടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: