Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സാഗരം ആചമനംചെയ്ത മഹാമുനി

അംബികാദേവി കൊട്ടേക്കാട്ട് by അംബികാദേവി കൊട്ടേക്കാട്ട്
Nov 1, 2024, 07:01 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം യുഗയുഗങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. തമോഗുണപ്രാധാനന്മാരായ അസുരശക്തികള്‍ക്ക് ശാന്തിയുടേയും സമാധാനത്തിന്റെയും വഴികളറിയില്ല. പരദ്രോഹംകൊണ്ടു മാത്രമേ അവരുടെ ക്ലാവുപിടിച്ച മനസ്സിന് ആനന്ദം ലഭിക്കുകയുള്ളു. ധര്‍മ്മയുദ്ധം ഇവര്‍ക്കന്യമാണ്.

പതിയിരുന്നാക്രമിക്കുകയാണിക്കുട്ടരുടെ ഇഷ്ടവിനോദം.എത്ര ജാഗ്രതയോടെയിരുന്നാലും ദിശ മാറിമാറി ചതിപ്രയോഗത്തിലൂടെ ആക്രമണം അഴിച്ചുവിടുന്ന ഇവരെ നേരിടുവാന്‍ സാധിക്കാതെ വരുന്നു. ആക്രമണോല്‍സുകതയും നീചചിന്തയും ആസുരശക്തികളുടെ കൂടെപ്പിറപ്പാണ്. കുതന്ത്രങ്ങളേയവരുടെ തലയിലുദിക്കുകയുള്ളു.

പണ്ട്, കൃതയുഗത്തില്‍ വൃത്രാസുരനോടൊപ്പം ചേര്‍ന്ന് ക്രൂരന്മാരും യുദ്ധവിശാരതന്മാരുമായ കാലകേയന്മാര്‍ ദേവലോകം ആക്രമിക്കുന്നു. സ്ഥാനഭ്രഷ്ടരായ ദേവന്മാര്‍ വ്യഥയോടെ പരംപിതാവിനെ ശരണമടയുന്നു.മഹാശക്തനായ വൃത്രനെ വധിക്കുവാന്‍ ഇന്ദ്രന്റെ പക്കലുള്ള അസ്ത്ര ശസ്ത്രങ്ങള്‍ അപര്യാപ്തമാണെന്ന് വിധാതാവവരോടരുളിച്ചെയ്തു. ബ്രഹ്മദേവന്റെ ഉപദേശപ്രകാരം മഹാതപസ്വിയും തേജസ്വിയുമായ ദധീചിമഹര്‍ഷിയുടെ അടുത്തു ചെന്ന് ദേവരാജന്‍, അസുരവധം ചെയ്യുന്നതിന് ഒരു പുതിയ ആയുധം നിര്‍മ്മിക്കുവാന്‍ അദ്ദേഹത്തിന്റെ അസ്ഥികള്‍ നല്‍കണമെന്ന് വിനയാന്വിതനായി അപേക്ഷിക്കുന്നു.

മഹായോഗിയും ജ്ഞാനി യുമായ ദധീചിമഹര്‍ഷി സന്തോഷത്തോടെ തന്റെ ശരീരം ഉപേക്ഷിക്കുന്നു.അദ്ദേഹത്തിന്റെ അസ്ഥികളുപയോഗിച്ച് വിശ്വകര്‍മ്മാവ് വജ്രായുധം നിര്‍മ്മിച്ച് ഇന്ദ്രനുനല്‍കി. ഏതു പ്രബലശത്രുവിനേയും വകവരുത്തുവാന്‍ പര്യാപ്തമായിരുന്നു ആ വജ്രായുധം. ഇന്ദ്രനാല്‍ വൃത്രന്‍ വധിക്കപ്പെട്ടപ്പോള്‍ ശേഷിച്ച കാലകേയാസുരന്മാര്‍ ജീവരക്ഷക്കായി സമുദ്രാന്തര്‍ഭാഗത്തുചെന്നൊളിച്ചുവസിച്ചു.അവരുടെയുള്ളില്‍ അടങ്ങാത്ത പകയും പ്രതികാരചിന്തയും തിളച്ചുകൊണ്ടിരുന്നു. ഏതു വിധേനെയും തൃലോകങ്ങളെ നശിപ്പിച്ചു തങ്ങളുടെ ശക്തി പ്രകടിപ്പിക്കണമെന്നവര്‍ തീരുമാനിച്ചു. ദേവ താപസ മാനുഷ നാശത്തിനുള്ളുപായമവര്‍ പരസ്പരം ചര്‍ച്ചചെയ്തു. ലോകത്തിന്റെ നിലനില്‍പ് ധര്‍മ്മത്തിലധിഷ്ഠിതമാണെന്നുള്ളതുകൊണ്ട് ധാര്‍മ്മിക ജീവിതം നയിക്കുന്നവരേയും, ഋഷി തപസന്മാരേയും, സജ്ജനങ്ങളേയും വധിക്കുവാന്‍ അസുരരൊരുങ്ങുന്നു.

നേരിട്ടെതിര്‍ക്കുവാനുള്ള പ്രാപ്തിയില്ലാത്തതിനാല്‍ ചതി പ്രയോഗത്തിലൂടെയാണവര്‍ സത്വഗുണാശ്രിതന്മാരെ ആക്രമിച്ചു കൊന്നു കൊണ്ടിരുന്നത്. നിശയുടെ മറവില്‍ നിദ്ര പൂകിക്കിടക്കുമ്പോള്‍ ആയുധങ്ങളുമായി അവരുടെ മേല്‍ ചാടിവീണു കൊന്നു തിന്നുന്നത് ഒരു പതിവായി ത്തീര്‍ന്നു. ഭാരദ്വാജ, വസിഷ്ഠാ, ച്യവനാശ്രമങ്ങളിലുള്ള താപസന്മാരെയുംമറ്റു സാത്വീകന്മാരേയുംകാലകേയന്മാര്‍ നിരന്തരം വേട്ടയായിക്കൊണ്ടിരുന്നു. യുദ്ധനിപുണന്മാരായിട്ടുള്ളവര്‍ ഈ അസുരജാതികളെ തിരഞ്ഞു നടന്നെങ്കിലും അവരെപ്പറ്റി യാതൊരു വിവരവും ലഭിച്ചതില്ല. സൂര്യോദയമാകുമ്പോഴേക്കുമസുരര്‍ സമുദ്രാന്തര്‍ഭാഗത്തു പോയൊളിക്കുന്നതു കൊണ്ട് അവരെ കണ്ടുപിടിക്കുകയെന്നതു ദുഷ്‌ക്കരമായിരുന്നു.

യജ്ഞാദി പുണ്യകര്‍മ്മങ്ങള്‍ ലോപിച്ചപ്പോള്‍ ദേവന്മാരും ചിന്തിതരായി. ജനങ്ങളുടെ ദുരവസ്ഥയറിഞ്ഞു വിഷമവൃത്തത്തിലകപ്പെട്ട നിലിമ്പര്‍, പാലാഴിയില്‍ ഫണീന്ദ്രമെത്തയില്‍ പള്ളികൊള്ളുന്ന സര്‍വാശ്രയനായ ശ്രീഹരി വിഷ്ണുവില്‍ അഭയം തേടുന്നു .ശത്രു ആരാണെന്നും എവിടെ നിന്നുവരുന്നു, എങ്ങോട്ടു പോകുന്നു എന്നൊന്നും അറിയുവാന്‍ കഴിയുന്നില്ല. ഇരുട്ടിന്റെ മറവില്‍ നടത്തുന്ന നിഷ്ഠൂരമായ ആക്രമണത്തില്‍ ധര്‍മ്മിഷ്ടരായവരും, ഋഷി താപസന്മാരുമെല്ലാം വാധിക്കപ്പെടുകയാണ്.ദേവസമൂഹത്തിന്റെ സങ്കടമറിഞ്ഞു പ്രശ്‌നപരിഹാരത്തിനുള്ള വഴികള്‍ വിഷ്ണുഭഗവാനുപദേശിക്കുന്നു. അഗസ്ത്യമുനിയുടെ സഹായത്തോടെ സമുദ്രം വറ്റിച്ച്, കടലിനടിയിലൊളിച്ചിരിക്കുന്ന കലകേയന്മാരെ വധിക്കുവാന്‍ നിഷ്പ്രയാസം സാധിക്കുന്നതാണെന്ന് ഇന്ദിരാകാന്തന്‍ നാകലോകവാസികളെ അനുഗ്രഹിക്കുന്നു.ദേവന്മാരുടെ അപേക്ഷകേട്ട് ലോകോപദ്രവകാരികളായ കലാകേയന്മാരെ വധിക്കുവാനായി അഗസ്ത്യമുനി സമുദ്രജലം ആചമനം ചെയ്യാന്‍ തയ്യാറായെത്തി.ആ അത്ഭുതക്കാഴ്ച കാണുവാന്‍ വീര്‍പ്പടക്കി മനുഷ്യരും യക്ഷരും ദേവഗന്ധര്‍വാദികളും സമുദ്രതീരത്തു സന്നിഹിതരായി.

കണ്ണുചിമ്മാതെയെല്ലാവരും നോക്കി നില്‍ക്കേ മുനിശ്രേഷ്ഠന്‍ കടല്‍ ജലം കുടിച്ചു വറ്റിച്ചു. സാഗാരാന്തര്‍ ഭാഗത്തു ഒളിച്ചിരുന്ന അസുരന്മാര്‍ പരിഭ്രമിച്ചു നില്‍ക്കുമ്പോള്‍ ദേവന്മാരവരുടെ മേല്‍ ചാടി വീണു. ജംഭാരിയുടെ വജ്രായുധത്തിന്റെ ഭീഷണശക്തിയസുരന്മാരെ നിമിഷങ്ങള്‍ക്കുള്ളില്‍ കാലപുരിക്കയച്ചു. തങ്ങള്‍ പതിവായി ചെയ്തിരുന്ന ക്രൂര പ്രവര്‍ത്തിയുടെ ഫലം അന്നവര്‍ക്കു ലഭിച്ചു.

ദൗത്യ നിര്‍വഹണത്തിനു ശേഷം കൃതാര്‍ത്ഥരായമരകള്‍ സമുദ്രം പഴയതുപോലെ ജലസമൃദ്ധമാക്കുവാന്‍ അഗസ്ത്യമുനിയോടപേക്ഷിക്കുന്നു. സമുദ്രപൂരണം തന്നാല്‍ സാദ്ധ്യമല്ലെന്നും താനാചമിച്ച ജലം ദഹിച്ചുപോയിയെന്നും വൃന്ദാരകന്മാരോട് മുനിയരുളി ചെയ്തു.എന്തു ചെയ്യേണ്ടു എന്നറിയാതെ വറ്റിവരണ്ട ജലനിധിയെ നോക്കി ദേവന്മാര്‍ കുണ്ഠിതപ്പെട്ടു.അവര്‍ ബ്രഹ്മദേവന്റെ സന്നിധിയില്‍ ചെന്നു വിവരങ്ങള്‍ ധരിപ്പിച്ചപ്പോള്‍ അതെല്ലാം കാലക്രമത്തില്‍ പൂര്‍ണ്ണമാകുമെന്ന് പരം പിതാവരുളിചെയ്തു. സമാധാനത്തോടും സംതൃപ്തിയോടും കൂടി ദേവന്മാര്‍ അമരാവതിയിലേക്കു പോകുന്നു.
പിന്നീട് ഭഗീരഥരാജന്‍ കഠിന തപസ്സുചെയ്ത് ആകാശഗംഗയെ ഭൂമിയിലേക്കാനയിച്ചപ്പോള്‍ വറ്റി വരണ്ട സമുദ്രം വീണ്ടും തോയാകാരമായി ചമഞ്ഞു.

Tags: HinduismVedasDevotional
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ആലംബമാകും ആലത്തിയൂര്‍ ഹനുമാന്‍

Samskriti

നാഗ പഞ്ചമിയും ഗരുഡ പഞ്ചമിയും ആചാരങ്ങളും

Samskriti

ദൈവമുണ്ടോ? ഗണിതം തരും ഉത്തരം

Samskriti

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

Samskriti

പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത കാര്യങ്ങളും ചെയ്യേണ്ടവയും

പുതിയ വാര്‍ത്തകള്‍

വാരഫലം ജൂലൈ 14 മുതല്‍ 20 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, സുഖവും സമ്പത്തും വര്‍ധിക്കും

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) തലയ്ക്കുമുകളില്‍ നൂറായിരം വയറുകള്‍ തൂങ്ങുന്ന ദല്‍ഹി റോഡ് (ഇടത്ത്)

റോഡില്‍ തലയ്‌ക്ക് മുകളില്‍ തൂങ്ങുന്ന വയറുകള്‍ ഒഴിവാക്കുന്ന പദ്ധതിയുമായി ദല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്ത; തല ഉയര്‍ത്തിയാല്‍ ഇനി നീല ആകാശം

വായന: പ്രകാശം പരത്തുന്ന ജീവിതം

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം,പൊലീസ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് കത്തയച്ചു

ബാലഗോകുലം ദക്ഷിണകേരളം സുവർണ്ണജയന്തി സമ്മേളനത്തിന്റെ പൊതുസഭയിൽ  കേരള ഗവർണ്ണർ  രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്‌ഘാടനം ചെയ്യുന്നു

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിക്കൊപ്പം 
പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഭാര്യ രത്‌നമണി ദേവിയും

എഴുത്തിന്റെ ചിന്മയശൃംഗങ്ങള്‍

അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഗായിക കെ.എസ്. ചിത്ര; സംഗീതസാന്ദ്രമായി മുത്തപ്പന്റെ മടപ്പുര

ജീവിതാനുഭവങ്ങളും പ്രതിസന്ധികളും അടയാളപ്പെടുത്തുമ്പോള്‍

പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

മിനിക്കഥ: നിളയുടെ തേങ്ങല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies