നിഷേധിക്കുന്നതായി ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന് ആരോപിച്ചു. വാഴൂര്‍ പഞ്ചായത്തിലെ അന്യായമായ നികുതി വര്‍ദ്ധനവിനെതിരെ ബിജെപി വാഴൂര്‍ പഞ്ചായത്തു കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവിന്റെ മറവില്‍ വാഴൂര്‍ പഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയ നികുതി വര്‍ദ്ധനവ് ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നികുതി നിര്‍ണ്ണയത്തില്‍ ഉണ്ടായ ഗുരുതരമായ വീഴ്ചകള്‍ മൂലം പൊതുജനങ്ങള്‍ക്ക് വലിയ സാമ്പത്തിക പ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് ഉടന്‍ പരിഹരിക്കണമെന്നും രാധാകൃഷ്ണമേനോന് ആവശ്യപ്പെട്ടു.
ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി, പഞ്ചായത്ത് രാജ് സെല്‍ സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ വി.എന്‍. മനോജ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ദിലീപ് റ്റി. പണിക്കര്‍, കെ.എം. ലാല്‍, ടി.ബി. ബിനു, അഖില്‍ രവീന്ദ്രന്, ഇ.ആര്. പ്രസന്നകുമാര്‍, മനു നെടുമാവ്, വാസുദേവക്കുറുപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: