ഹരിപ്പാട്: ശബരിമല അയ്യപ്പഭക്തന്മാര്ക്ക് മാത്രമായി സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും പ്രത്യേക ബസ് സര്‍വീസ് ഏര്‍പ്പെടുത്തണമെന്ന് കേരള ക്ഷേത്ര സംരക്ഷണസമിതി ചിന്തന്‍ ബൈഠക് പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആഴ്ചകള്‍ നീണ്ട കഠിനവ്രതം നോറ്റ് അയ്യപ്പഭക്തര്‍ ഇരുമുടിക്കെട്ടുമായി മറ്റു യാത്രക്കാരോടൊപ്പം യാത്രചെയ്യുന്ന സാഹചര്യം ഒവിവാക്കണം.
നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഭക്തരോടുള്ള അവഗണനയാണ്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സംവിധാനങ്ങള്‍ പോലും അവതാളത്തിലായി എന്നുള്ള റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ശബരിമല ഇടത്താവളങ്ങളിലെ പ്രാഥമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. 2016 സുവര്‍ണ ജയന്തി വര്‍ഷത്തോടുകൂടി ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും സമിതി പ്രവര്‍ത്തനം വ്യപിപ്പിക്കുന്നതിന് സനാതനധര്‍മ്മ പാഠശാലകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും യോഗം പദ്ധതി തയ്യാറാക്കി. ജില്ലാ മതപാഠശാല വിഭാഗം സെക്രട്ടറി സോമനാഥസ്വാമി ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ.കെ. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാന്‍ജി കെ.നാരായണന്‍കുട്ടി, സംസ്ഥാനസമിതി അംഗം എന്‍.രാധാകൃഷ്ണന് ശ്രീപദം, ജില്ലാ ദേവസ്വം സെക്രട്ടറി എം.പ്രഗത്ഭന്‍ ശ്രീമാധവം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
സംസ്ഥാന കൗണ്‍സില്‍ അംഗം കെ. പാര്‍ത്ഥസാരഥി, ജില്ലാ രക്ഷാധികാരി ആര്. ഗോപിനാഥപിള്ള, ജില്ലാ വൈസ് പ്രസിഡന്റ് കെ. രഘുപ്രസാദ്, ജില്ലാ സെക്രട്ടറി പി. പ്രദീപ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ആര്. മധു, കെ.ടി. രാജു, മതപാഠശാല പ്രമുഖ് എ.സി. പ്രസന്നന്, ജില്ലാ ദേവസ്വം സെക്രട്ടറി ടി. പ്രദീപ്, എസ്.വി. പ്രസാദ്, ടി.ജി. മുരളീധരന് നായര്‍, എം.ആര്. മുരളീധന്പിള്ള, രാധാകൃഷ്ണന് ഐക്കര എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: