തൊടുപുഴ : മണക്കാട് പഞ്ചായത്തില്‍ അരിക്കുഴ ആറ്റ് കടവിന് സമീപം നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ചെക്ക് ഡാമിന്റെ സംരക്ഷണഭിത്തി തകര്‍ന്നു. 19 ലക്ഷം രൂപ മുടക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്. നിര്‍മ്മാണത്തിലെ അപാകതയാണ് ചെക്ക് ഡാമിന്റെ ഭാഗങ്ങള്‍ തകരുന്നതിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നിര്‍മ്മാണ ജോലികള്‍ നടത്തി പരിചയമില്ലാത്ത കോണ്‍ട്രാക്ടറാണ് ചെക്ക് ഡാം നിര്‍മ്മിച്ചത്.
അരിക്കുഴ മൂഴിക്കല്‍ ഭഗവതി ക്ഷേത്രകടവില്‍ ഇയാള്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കോണ്‍ട്രാക്ടറുടെ പരിചയക്കുറവ് മൂലം നശിച്ചതായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. കരാറുകാരനെതിരെയും അഴിമതിക്ക് കൂട്ട് നില്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്ന് ബി ജെ പി മണക്കാട് പഞ്ചായത്ത് 101 ബൂത്ത് കമ്മിറ്റി ആവശ്യപെട്ടു. അരിക്കുഴയില്‍ ബൂത്ത് പ്രസിഡന്റ് കെ. ആര് അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബി ജെ പി മണക്കാട് മേഖല ജനറല്‍ സെക്രടറി കെ സന്തോഷ്കുമാര്‍ ,ബി ജെ പി മണക്കാട് പഞ്ചായത്ത് സമിതി സെക്രടറി സുനില്‍ കുമാര്‍, യുവമോര്‍ച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് എന്‍. ആര് പ്രതീഷ് എന്നിവര്‍ പ്രസം
ഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: