കൊല്ലം: അഴിയാക്കുരുക്കായി അടിപ്പാത നിര്‍മാണം ജനങ്ങളെ അടിച്ചേല്‍പ്പിച്ച് പ്രസന്ന ഏണസ്റ്റ് മേയര്‍ സ്ഥാനം രാജിവച്ചു. രാവിലെ കൗണ്‍സില്‍ യോഗത്തില്‍ താന്‍ രാജി വയ്ക്കുന്ന കാര്യം പ്രസന്ന ഏണസ്റ്റ് പ്രഖ്യാപിച്ചു.
മറ്റുള്ളവരില്‍ നിന്നല്ല, രാജിക്കാര്യം മുഖധാവില്‍ നിന്നുതന്നെ സഹപ്രവര്‍ത്തകര്‍ അറിയണമെന്ന നിഷ്കര്ഷയുള്ളതുകൊണ്ടാണ് കൗണ്‍സില്‍ യോഗത്തില്‍ ഇതറിയിക്കുന്നതെന്നായിരുന്നു പ്രസന്ന ഏണസ്റ്റിന്റെ വിശദീകരണം.
ഇടതുമുന്നണിയില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണപ്രകാരമാണ് രാജിയെന്നും പറഞ്ഞു. കൊല്ലത്തിന്റെ സമഗ്രവികസനം സാധ്യമാക്കിയിട്ടുണ്ട്. കൊല്ലം നഗരം ഇപ്പോള്‍ വന്‍നഗരങ്ങളോട് കിടപിടിക്കുംവിധം സംവിധാനമുള്ളതാണ്. പൊതുജനത്തെ ഏറ്റവും കൂടുതല്‍ ബാധിച്ച മാലിന്യപ്രശ്നത്തില്‍ അടക്കം ഉണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കൗണ്‍സിലര്‍മാരുടെ സഹായത്തോടെ തനിക്ക് കഴിഞ്ഞതായി മേയര്‍ ചൂണ്ടിക്കാട്ടി.
ചിന്നക്കട അടിപ്പാതയടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നഗരത്തിന്റെ മുഖഛായ മാറ്റുന്നതാണ്. തനിക്ക് ‘യമില്ല. എങ്ങോട്ടും ഓടിപ്പോകില്ല. ജനകീയ കോടതിയില്‍ അവലോകനം നടക്കുമെന്നും മേയര്‍ പറഞ്ഞു. കൗണ്‍സില്‍ ഹാളില്‍ രാവിലെ നടന്ന യോഗത്തിന് ശേഷം കൗണ്സില്മാര്ക്കൊപ്പം ഫോട്ടോ സെക്ഷനിലും വൈകിട്ട് ആദിനാട് ഗോപിയുടെ പത്ത് പുസ്തകങ്ങളുടെ പ്രകാശനചടങ്ങിലും മേയര്‍ പങ്കെടുത്തു.
വൈകിട്ട് നാലരയോടെയാണ് സെക്രട്ടറി മുമ്പാകെ പ്രസന്ന ഏണസ്റ്റ് രാജിക്കത്ത് നല്‍കിയത്. മുന്നണിയിലെ ധാരണയനുസരിച്ച് ഇനി സിപിഐയുടെ ഊഴമാണ്. എന്നാല്‍ ബലാബലത്തില്‍ നില്ക്കുന്ന കൗണ്‍സിലില്‍ താരമായി മാറിയ പിഡിപി അംഗത്തിന്റെ പിന്തുണയോടെയെ ‘രണം ഉറപ്പാക്കാനാവു. സിപിഐ വര്‍ഗീയകക്ഷിയായ പിഡിപിയെ തള്ളിപ്പറഞ്ഞിട്ടുള്ളതിനാല് വരുംനാളുകളില്‍ ഏറെ വിയര്‍ക്കേണ്ടിവരുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: