തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന വിഎസിന്റെ ആവശ്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തള്ളി. ആദ്യം വിജിലന്‍സ് എന്ന് പറഞ്ഞ വിഎസ് ഇപ്പോള്‍ സിബിഐ എന്ന് പറയുന്നു. വിഎസ് പറയുന്നതിനനുസരിച്ച് തനിക്ക് മാറാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം മാണിക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. മാണിയെ എല്‍ഡിഎഫിലെടുക്കാന്‍ പിണറായി തയ്യാറുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മാണി യു.ഡി.എഫിന്റെ ഏറ്റവും മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹം ഏതു സ്ഥാനത്തിനും അര്‍ഹനാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: