ന്യൂദല്‍ഹി: ‘അണി ചേരൂ, രാജ്യ നിര്‍മ്മിതി നടത്തു’ എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപിയുടെ വന്‍ മെമ്പര്‍ഷിപ്പ് വിതരണം നവംബര്‍ 1ന് തുടക്കമാകും. ദേശീയ നിര്‍വ്വാഹക സമിതി യോഗ തീരുമാനം അനുസരിച്ചാണിത്. 2014-15 വര്‍ഷത്തിനെ അംഗത്വ വിതരണത്തിനായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും സാമൂഹിക ക്ഷേമപരവുമായ പദ്ധതികളും നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വോട്ടര്‍മാരുടെ അനുഗ്രഹം കൊണ്ടുതന്നു. ഈ സാഹചര്യത്തിലാണ് അംഗ്വത വിതരണം ഊര്‍ജിതമാക്കുന്നതെന്ന് പാര്‍ട്ടിയുടെ പ്രമുഖ നേതാവായ ജെ.പി. നദ്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: