ചണ്ഡിഗഡ്: സര്‍ക്കാര്‍ ആര്‍ക്കെതിരെയും പ്രതികാര നടപടിയെടുക്കില്ലെന്നും എന്നാല്‍ നിയമം അതിന്റെ വഴിക്ക് പോകുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു. മുന്‍സര്‍ക്കാരിന്റെ നടപടികള്‍ പുന:പരിശോധിക്കും. എന്നാല്‍ അതിന്റെ അര്‍ത്ഥം എല്ലാതീരുമാനങ്ങളും മാറ്റിമറിക്കുമെന്നല്ലായെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരമേറ്റശേഷം നടന്ന ആദ്യമന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയുടെ റിയല്‍എസ്റ്റേറ്റ് ഇടപാടുകള്‍ അന്വേഷിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ബിജെപി സര്‍ക്കാരിന് സ്വന്തമായ മുന്‍ഗണനാ കാര്യങ്ങളുണ്ട്. അതിലൂന്നിയായിരിക്കും മുന്നോട്ട് പോവുക. എന്നിരുന്നാലും നിയമവിരുദ്ധമായി നടന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് അടുത്ത മന്ത്രിസഭായോഗം ചര്‍ച്ചനടത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് ഉയര്‍ത്തിയ കാര്യങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: