ഹൈദരാബാദ്: പ്രശസ്ത സിനിമാതാരം നാഗാര്‍ജ്ജുന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത പരിപാടിയുടെ പ്രചാരണത്തിനും പ്രവര്ത്തനത്തിനുമായിറങ്ങി. ഇതിനായി അദ്ദേഹം വെബ്സൈറ്റും തുറന്നു. ഇന്നലെ തെരുവിലിറങ്ങി സ്വച്ഛ ഭാരത പ്രചാരണങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം കൊടുത്തു.
”ഇതൊരു അഭിനയമല്ല, ഒറ്റത്തവണയ്ക്കുള്ള പ്രവര്‍ത്തനവുമല്ല. ഭാരതം ശുചിയാക്കുക എന്ന പ്രതിജ്ഞ നടപ്പാക്കുന്നതിലുള്ള എന്റെ പ്രവര്‍ത്തനമാണ്. ഈ ലക്ഷ്യത്തില്‍ കൂടുതല്‍ അംബാസിഡര്‍മാരെ സൃഷ്ടിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്,” നാഗാര്‍ജ്ജുന പറഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍ 618,000 പേര് ട്വിറ്ററിലും 1,079,031 പേര് ഫേസ് ബുക്കിലും അനുയായികളുള്ള നാഗാര്‍ജ്ജുന സ്വച്ഛ് ഭാരതിന്റെ പ്രചാരണത്തിനായി നടന്മാരായ സുധീപ്, അല്ലു അര്ജ്ജുന്, ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പുല്ലേലാ ഗോപീചന്ദ് തുടങ്ങിയവരെ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: