ഗോഹട്ടി: അസാമിലെ നഗാവോനില്‍ ബസ് മറിഞ്ഞ് ഒമ്പതു പേര് മരിച്ചു. അപകടത്തില്‍ 24 പേര്‍ക്കു പരിക്കേറ്റു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം. ലഖിംപൂരില്‍ നിന്നും ഗുവാഹത്തിയിലേക്ക് പുറപ്പെട്ട അസം സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസ്സാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍പ്പെടുമ്പോള്‍ 33 പേരാണ് ബസ്സിലുണ്ടായിരുന്നത്. അമിത വേഗതയിലായിരുന്നു ബസ് സഞ്ചരിച്ചിരുന്നതെന്ന്് ദൃക്സാക്ഷികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: