ന്യൂദല്‍ഹി: ശശി തരൂര്‍ എംപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. സ്വച്ഛ് ഭാരത് പദ്ധതിയുമായി സഹകരിച്ചതിനാണ് മോദി ശശി തരൂരിനെ ട്വിറ്ററിലൂടെ അഭിനന്ദിച്ചത്.
പദ്ധതിക്ക് വളരെയധികം പ്രോത്സാഹനം നല്‍കുന്നതാണ് തരൂരിന്റെ ശുചീകരണ യജ്ഞം എന്നാണ് മോദിയുടെ സന്ദേശം. കൂടാതെ ശശിതരൂര്‍ ട്വീറ്റ് ചെയ്തിരുന്ന ഫോട്ടോകള്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
കെപിസിസിയുടെയും ഹൈക്കമാന്‍ഡിന്റെയും വിലക്ക് മറികടന്ന് ശനിയാഴ്ച ശശിതരൂര്‍ എംപി വിഴിഞ്ഞത്ത് ശുചീകരണ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. അരമണിക്കൂറോളം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കിയ ശേഷമാണ് അദ്ദേഹം തിരികെ പേയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: