തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കില്ലെന്ന മുന്‍ നിലപാട് തിരുത്തി.
സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വിഎസ് തന്റെ നിലപാടില്‍ മാറ്റം വരുത്തിയത് പുന്നപ്ര വയലാര്‍ രക്തസാക്ഷി ദിനാചരണം ഈ മാസം 20 മുതല്‍ 27വരെ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കേണ്ടെന്ന് വി.എസ് തീരുമാനിച്ചിരുന്നത്.
26 മുതല്‍ 28വരയാണ് കേന്ദ്ര കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത്. രക്തസാക്ഷി ദിനാചരണം നടക്കുന്ന സമയത്ത് കേന്ദ്ര കമ്മിറ്റി നിശ്ചയിച്ചിതനെ വി.എസ് വിമര്‍ശിക്കുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തിന് കത്തു നല്‍കുകയും ചെയ്തു. എന്നാല്‍ രക്തസാക്ഷി ദിനാചരണത്തിനു ശേഷമുള്ള ദിവസങ്ങളില്‍ കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുത്താല്‍ മതിയെന്ന് കാരാട്ട് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് വി.എസ് തീരുമാനം മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: