ന്യൂദല്‍ഹി: ദല്‍ഹി വിജയ് വിഹാറില്‍ അജ്ഞാതരുടെ വെടിയേറ്റ് പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മറ്റൊരു കോണ്‍സ്റ്റബിളിന് പരിക്കേറ്റു. ജഗ്ബീറാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നരേന്ദ്ര എന്ന പൊലീസുകാരന് ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.
പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാര്‍ക്കുനേരെ ഓട്ടോയിലെത്തിയ മൂന്നുപേരാണ് വെടിയുതിര്‍ത്തത്. പെട്രോളിംഗിനിടെ പോലീസുകാര്‍ ഓട്ടോ കൈകാണിച്ചു നിര്‍ത്തി. ഈ സമയം ഓട്ടോയിലുണ്ടായിരുന്നവര്‍ പോലീസുകാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിനുശേഷം അക്രമികള്‍ രക്ഷപെട്ടു.
മൂന്ന് ദിവസത്തിനിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. ശനിയാഴ്ച കൊണാട്ട് പ്ളേസിലും സമാന രീതിയിലുള്ള ആക്രമണം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: