പാട്ന: ബിഹാറില്‍ ജെഡിയു നേതാവ് അജ്ഞാതന്റെ വെടിയേറ്റു മരിച്ചു.നളന്ദ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. ജെഡിയു സംസ്ഥാന ജനറല്‍ സെക്രട്ടറി മുനാവര്‍ റെയിനാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് കടയിലേക്ക് നടക്കവെ അജ്ഞാതന്‍ മുനാവറിനു നേരെ വെടിവയ്ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ മുനാവറിനെ ആദ്യം അടുത്തുള്ള സദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നും പാറ്റ്ന മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകവെയാണ് മരണം സംഭവിച്ചതെന്നും പോലീസ് പറഞ്ഞു. ഇദ്ദേഹത്തിനുനേരെ
വധഭീഷണിയുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: