കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍ വ്യാഴാഴ്ചയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്തു. രെജാര ബീവി, ആമിന ബീവി എന്നിവരാണ് അറസ്റ്റിലായത്.
രെജാര ബീവിയുടെ ഭര്‍ത്താവ് ഷക്കീല്‍ അഹമ്മദായിരുന്നു സ്ഫോടനത്തില്‍ മരിച്ച രണ്ടുപേരില്‍ ഒരാള്‍. ആമിന ബീവിയുടെ ഭര്‍ത്താവ് അബ്ദുള്‍ ഹസന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകര സംഘടനയില്‍ അംഗങ്ങളാണെന്ന് സംശയിക്കുന്ന ഇവര്‍ വാടകയ്ക്കെടുത്ത വീട്ടിലാണ് താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
വ്യാഴാഴ്ച സ്ഫോടനസ്ഥലത്തുനിന്ന് നിരവധി സ്ഫോടകവസ്തുക്കളും സിംകാര്‍ഡുകളും കണ്ടെത്തിയിരുന്നു. അല്‍-ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍-സവാഹിരിയുടെയും ചെച്ചെന്‍ വിമതരുടെയും ഇന്ത്യന്‍ മുജാഹിദീന്റെയും പേരിലുള്ള ലഘുലേഖകളും സ്ഥലത്തുനിന്നു കണ്ടെത്തി. എന്‍ഐഎയും ഇന്റലിജന്‍സ് ബ്യൂറോയും സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: