ചെന്നൈ: ദളിത് യുവാവിനെ വിവാഹം ചെയ്തതിന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ചുട്ടുക്കൊന്നു. തമിഴ്നാട്ടിലെ ധുരയിലെ ഉസ്ലാംപട്ടിയില് ഇന്ന് രാവിലെയാണ് ദാരുണ സംഭവം അരങ്ങേറിയത്.കഴിഞ്ഞ ജൂലൈ 22നാണ് കേസിനാസ്പദമായ സംഭവം. ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിമലാദേവി ദളിത്് യുവാവായ ദിലീപ് കുമാറിനെ വിവാഹം ചെയ്തത്. വിവാഹത്തിനു പിന്നാലെ ഇരുവരെയും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടു തടങ്കിലാക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരും അവിടെ നിന്നു രക്ഷപ്പെട്ടു. പിന്നീട് ദിലീപ് ജോലി ആവശ്യത്തിനായി കേരളത്തിലേക്ക് പോയപ്പോള്‍ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ പോലീസിന്റെ സഹായത്തോടെ വീട്ടിലേക്ക്് കൊണ്ടുപോകുകയായിരുന്നു. ദിലീപ് കുമാറുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെടുകയും ഇതിനെ തുടര്‍ന്ന് വീട്ടില്‍ വഴക്കുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മാതാപിതാക്കളെ അറസ്റ്റു ചെയ്തു പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: