ന്യൂയോര്‍ക്ക്: ഭാരതത്തിലെ സകല ഭീകരപ്രവര്‍ത്തനങ്ങളും ഇറക്കുമതി ചെയ്തതാണെന്നും ഒന്നും ഇവിടെ പൊട്ടിമുളച്ചതല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഭീകരതയ്ക്ക് അതിര്‍ത്തികളില്ല. ഭീകരപ്രവര്‍ത്തനത്തിന് എതിരെ ആഗോളതലത്തില്‍ എല്ലാവരും ഒന്നിക്കണം. അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ കൗണ്‍സില്‍ ഫോര്‍ ഫോറിന് റിലേഷന്സിലില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലെ മുസ്ലീങ്ങള്‍ അല്‍ഖ്വയ്ദയെ പരാജയപ്പെടുത്തും. ഭാരതത്തിലെ എല്ലാ മതവിഭാഗക്കാരും ഒരൊറ്റ തത്വശാസ്ത്രത്തിലാണ് വിശ്വസിക്കുന്നത്, അത് ബുദ്ധനും മഹാത്മാഗാന്ധിയും പ്രതിനിധീകരിക്കുന്നതാണ്. അഹിംസയാണ് ഈ തത്വശാസ്ത്രത്തിന്റെ കാതല്‍.ഭീകരത ഭീകരത തന്നെയാണ്. അത് നല്ലതെന്നോ ചീത്തയെന്നോ എന്നില്ല.മനുഷ്യത്വത്തിന് എതിരായ ഭീകരതയെ വെല്ലുവിളിയെ ഗൗരവത്തില്‍ എടുക്കേണ്ടതുണ്ട്.
പലരാജ്യങ്ങള്‍ക്കും ഇത് നേരത്തെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നത് ദുഖകരമാണ്.ഭീകരതയ്ക്ക് എതിരെ ലോകം ഒേരസ്വരത്തില് സംസാരിക്കേണ്ടതുണ്ട്. ഒരാളുടെ തലയറുക്കുന്ന ദൃശ്യം ടിവിയില്‍ താന്‍ കണ്ടിരുന്നു. ആരെയും പിടിച്ചുകുലുക്കുന്ന, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മനുഷ്യരാശി നേരിടുന്ന വെല്ലുവിളിയാണത്. ഭീകരത മനുഷ്യരാശിയുടെ ശത്രുവാണ്. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: