രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയെന്നാരോപിച്ച് 16 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു.പുലര്‍ച്ചെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നാലു യന്ത്ര ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. കച്ചിത്തീവില് മത്സ്യ ബന്ധനം നടത്തുകയായിരുന്ന മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന പിന്തുടര്ന്ന് പിടിച്ചെന്നാണ് വിവരം.ചൊവ്വാഴ്ച രാവിലെ ഇവരെ കനകേശന്തുറയിലെത്തിച്ചതായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ പുതുക്കോട്ടയില്‍ പറഞ്ഞു. കച്ചതീവിനും അരിചല്മുനൈക്കുമിടയിലായി മത്സ്യബന്ധനം നടത്തിയിരുന്ന മത്സ്യത്തൊഴിലാളികളെയാണ് നാവിക സേന അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: