ന്യൂദല്‍ഹി : ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാന്റെ നേട്ടത്തില്‍ ഐഎസ്ആര്‍ഒയെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിനന്ദിച്ചു. കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനു നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് പ്രചോദനം നല്‍കുന്നതാണ് മംഗള്‍യാന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
ഐഎസ്ആര്‍ഒ ചെയര്മാന് കെ. രാധാകൃഷ്ണനയച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിനു പിന്നിലെ ശാസ്ത്രജ്ഞരെയും, എന്‍ജിനീയര്‍മാരെ!യും, ടെക്നോളജിസ്റ്റുകളെയും പ്രത്യേകം അദ്ദേഹം പ്രശംസിച്ചു. ഇവരുടെ കഠിനാധ്വാനത്തിലും വൈദഗ്ധ്യത്തിലും രാജ്യം അഭിമാനം കൊള്ളുന്നതായി പ്രണബ് മുഖര്‍ജി വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. ദൗത്യം വിജയമാണെന്നും ഐഎസ്ആര്‍ഒയെ അഭിനന്ദിക്കുന്നുവെന്നും നാസ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് അമേരിക്കയുടെ ചൊവ്വാ പര്യവേക്ഷണ വാഹനമായ മാവെന് ലക്ഷ്യത്തിലെത്തിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. മറ്റ് നിരവധി പ്രമുഖരും ചൊവ്വ ദൗത്യം വിജയിപ്പിച്ച ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: