ന്യൂദല്‍ഹി: ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രത്യേകം അന്വേഷണം നടത്തണമെന്ന് ചീഫ് ജസ്റ്റിസ് ആര്.എം ലോധയുടെ അധ്യക്ഷതയിലുള്ള സുപ്രീംകോടതി ബെഞ്ച് നിര്‍ദ്ദേശിച്ചു. അന്വേഷണം നടത്തേണ്ടത് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലായിരിക്കണം. അന്വേഷണത്തിന് സിഐഡിയോ പ്രത്യേക അന്വേഷണസംഘമോ വേണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ മനുഷ്യാവകാശ കമ്മിഷനെയോ മജിസ്ട്രേറ്റിനെയോ അറിയിക്കണം. അന്വേഷണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കോടതി വ്യക്തമാക്കി. അതേസമയം ഉദ്യോഗസ്ഥര്‍ ഉടന്‍ പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കാന്‍ പാടില്ലെന്നും ഉത്തരവുണ്ട്.
ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആവശ്യമായ വെദ്യസഹായം ലഭ്യമാക്കുകയും നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുകയും വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: