ചാരുംമൂട്: വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തിലെ കന്നിമാസത്തിലെ ആയില്യം എഴുന്നള്ളത്ത് ദര്‍ശിച്ച് ഭക്തര്‍ ആത്മസായൂജ്യം നേടി. ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന്റെ ഏറ്റവും പ്രധാനചടങ്ങായ എഴുന്നള്ളത്ത് ദര്‍ശിക്കുവാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്.
വൈകിട്ട് ജീവതയില്‍ പഞ്ചവാദത്തിന്റെയും നാഗസ്വരത്തിന്റെ പുള്ളുവന്‍പാട്ടിന്റെ വായ്ക്കുരവകളും മുഴങ്ങി നിന്ന ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ താലപ്പൊലിയുടെ അകമ്പടിയില്‍ നാഗയക്ഷീസമേതനായ അനന്തഭഗവാന്‍ മേപ്പള്ളി ഇല്ലത്തെത്തി. ഇവിടത്തെ പൂജാദികര്‍മ്മങ്ങള്‍ക്കുശേഷം തിരികെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി.
ഇല്ലത്തുനിന്നും തിരികെ ശ്രീകോവിലിനു മുന്നിലെത്തുമ്പോള്‍ പുള്ളുവര്‍ സ്തുതി ഗീതം ആലപിക്കുമ്പോള്‍ ആദ്യ പ്രദക്ഷിണം പൂര്‍ത്തിയായി. തുടര്‍ന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ രണ്ടാം പ്രദക്ഷിണവും പഞ്ചാരിമേളത്തിന്റെ അകമ്പടിയില്‍ മൂന്നാംപ്രദക്ഷിണവും നാഗസ്വരത്തിന്റെ അകമ്പടിയില്‍ നാലും അഞ്ചും പ്രദക്ഷിണങ്ങള്‍ പൂര്‍ത്തിയാക്കി. രാത്രി ഏഴോടെ സര്‍പ്പബലി നടന്നു. തുടര്‍ന്ന് നട അടച്ചു.
ആയില്യം എഴുന്നള്ളത്ത് ദര്‍ശിച്ചാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് സര്‍പ്പഭയം ഉണ്ടാകില്ലെന്നാണ് വിശ്വാസം. തിങ്കളാഴ്ച രാവിലെ ആറിന് നിര്‍മ്മാല്യ ദര്‍ശനം, പുണ്യാഹം, ശുദ്ധിക്രീയകള്‍, ഇളനീരഭിഷേകം, ധാര, പഞ്ചാമൃതനിവേദ്യം. 11ന് ഉച്ചപൂജ, 12ന് നൂറുംപാലും എന്നിവ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: