ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ വോട്ടര്‍പട്ടികയില്‍ പുതിയതായി പേര് ചേര്‍ക്കുന്നതില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടന്ന് ബിജെപി ആരോപിച്ചു. വോട്ടേഴ്സ്ര് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്ന തീയതി കഴിഞ്ഞിട്ടും പ്രത്യേക ക്യാമ്പയിന് സംഘടിപ്പിച്ച് ഒരു അവസരവും കൂടി നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം സംസ്ഥാനത്ത് ഇത് ഫലം കണ്ടില്ലെന്ന ആരോപണവുമായി ബിജെപി രംഗത്ത് വന്നു.
പൊതുതെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ച പ്രത്യേക കാമ്പയിനിന്റെ വിവരം ഡിഇആര്ഒ ബൂത്ത് തലത്തിലുള്ള തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥരെ അറിയിച്ചില്ല. അതുകൊണ്ട് വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ സാധാരണ ജനങ്ങള്‍ക്ക് അവസരം നഷ്ടമായെന്ന് സംസ്ഥാന ബിജെപി വക്താവ് ടീക്ച്ചി നിച്ച പറഞ്ഞു.
ബിജെപിയുടെ നേതാക്കള്‍ ഇറ്റാനഗര്‍ നിയോജക മണ്ഡലത്തിലെ ഒന്‍പത് പോളിങ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരിടത്ത് പോലും ബൂത്ത് തലത്തിലെ ഉദ്യോഗസ്ഥരെ കാണാന്‍ സാധിച്ചില്ല. ഇതേ അവസ്ഥ തന്നെയാണ് മിക്ക ജില്ലയിലേതുമെന്ന് ടീക്ച്ചി വ്യക്തമാക്കി. ഇതിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: