കേരളത്തില്‍ ഏറ്റവും ചൂട് പാലക്കാട്ടാണ്. ഇന്നലെ 40 ഡിഗ്രി കവിഞ്ഞു. അതിനുമേല്‍ തെരഞ്ഞെടുപ്പു ചൂടും കൂടി. ഈ തിളച്ചുമറിയുന്ന ചൂടിലും മങ്ങാത്തശോഭയോടെ ശോഭയുണ്ട്. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് പാലക്കാടിന് അപരിചിതയല്ല, കേരളത്തിനും. ബാലഗോകുലത്തില്‍ തുടങ്ങിയതാണ് ദേശീയ പ്രസ്ഥാനവുമായുള്ള ശോഭയുടെ ബന്ധം. യുവമോര്‍ച്ചയും മഹിളാ മോര്‍ച്ചയുമായി പ്രവര്‍ത്തനമേഖല. ഇപ്പോള്‍ ബിജെപിയുടെ ദേശീയ നിര്‍വാഹകസമിതി അംഗം.
കേരളത്തില്‍ പെണ്‍കരുത്തിന്റെ ക്ഷോഭിക്കുന്ന മുഖം. അനീതിക്കും അസമത്വത്തിനുമെതിരെ അടങ്ങാത്ത ആവേശവുമായി പൊരുതുന്ന ശോഭയുടെ പ്രസംഗങ്ങളില്‍ തീപ്പൊരി ചിതറും. രാഷ്ട്രീയ പ്രതിയോഗികളുടെ കൊള്ളരുതായ്മകളോട് കുറിക്കുകൊള്ളുന്ന വാക്ശരങ്ങള്‍കൊണ്ട് പൊരുതുന്ന ശോഭയ്ക്ക് കേരളത്തില്‍മാത്രമല്ല രാജ്യമെങ്ങും ആരാധകരുണ്ട്. അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ പ്രതിയോഗികള്‍പോലും തടിച്ചുകൂടുന്നു. ഹൈദ്രാബാദിലും ഗോവയിലും ഗുജറാത്തിലുമെല്ലാം അവര്‍ നടത്തിയ പ്രസംഗങ്ങള്‍ യു ട്യൂബിലും മറ്റും ഹിറ്റാണ്.
ആദര്‍ശത്തില്‍ ഊന്നിനിന്ന് സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് അനര്‍ഗളം ഒഴുക്കുന്ന വാക്ധോരണി ആരെയും പിടിച്ചുനിര്‍ത്തുന്നതാണ്. ഉണ്ണിയാര്‍ച്ചയുടെ ധീരതയും പോരാട്ടവീര്യവും. നെല്ലറകളിലൊന്നായ പാലക്കാടിന്റെ വരള്‍ച്ച മാറ്റാനും വികസനമുരടിച്ച മാറ്റാനും ഇങ്ങനെയൊരു ജനപ്രതിനിധിതന്നെ വേണമെന്ന മര്മ്മരം മണ്ഡലത്തില്‍ പരന്നു കഴിഞ്ഞു.
തെരഞ്ഞെടുപ്പിലെ കന്നിയങ്കം വടക്കാഞ്ചേരിയിലെ ഉപതെരഞ്ഞെടുപ്പായിരുന്നു. മന്ത്രിയായ കെ. മുരളീധരനുവേണ്ടി നടത്തിയ തെരഞ്ഞെടുപ്പില്‍ പക്ഷേ മുരളീധരന് തോറ്റു. ബിജെപിക്കുവേണ്ടി ശോഭ മികച്ച പ്രകടനം കാഴ്ചവച്ചു. ഗണനീയമായ വോട്ട് സമാഹരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുതുക്കാട് നിയമസഭാ മണ്ഡലത്തിലും അങ്കത്തിനിറങ്ങി. കെ.പി. വിശ്വനാഥനും സി. രവീന്ദ്രനാഥുമായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥികള്‍. രവീന്ദ്രനാഥ് ജയിച്ചെങ്കിലും ജയിച്ച സ്ഥാനാര്‍ത്ഥിയെക്കാള്‍ മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കാനും ജനശ്രദ്ധ പിടിച്ചുപറ്റാനുമായി.
പാലക്കാട് ലോക്സഭാ മണ്ഡലം ബിജെപിക്ക് ഏറെ ശക്തിയും സ്വാധീനമുള്ള പ്രദേശമാണ്. നരേന്ദ്രമോദി പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന 16-ാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രസക്തി, പ്രാധാന്യം ഇവയെല്ലാം ബോദ്ധ്യപ്പെടുത്തുന്ന തിരക്കിലായി ശോഭ. കുടുംബാന്തരീക്ഷമാണ് രാഷ്ട്രീയ രംഗത്ത് ശോഭിക്കാന്‍ അവര്‍ക്ക് അവസരമൊരുക്കുന്നത്. ഭര്‍ത്താവ് കെ.കെ. സുരേന്ദ്രന് കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: