ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാള് കാല്‍ലക്ഷം രൂപ വാങ്ങി അത്താഴവിരുന്ന് സംഘടിപ്പിച്ചതു വിവാദമായതോടെ നരേന്ദ്രമോദി ലക്ഷങ്ങള്‍ വാങ്ങി വിരുന്ന് നടത്തുന്നതായി വ്യാജവാര്‍ത്ത. ഇന്നലെ പുറത്തിറങ്ങിയ ഹിന്ദുസ്ഥാന്‍ ടൈംസാണ് അടിസ്ഥാനരഹിതമായ വാര്‍ത്തയുമായി രംഗത്തെത്തിയത്.
പ്രത്യേകലക്ഷ്യത്തോടെ തയ്യാറാക്കിയ വാര്‍ത്തയാണിതെന്നും അത്താഴവിരുന്ന് നടത്തുന്നതായി പത്രം എഴുതിയത് പച്ചക്കള്ളമാണെന്നും ബിജെപി ദേശീയ വക്താവ് പ്രകാശ് ജാവധേക്കര്‍ വ്യക്തമാക്കി.
മാര്‍ച്ച് 26ന് ദല്‍ഹിയില്‍ ഫണ്ട് സമാഹരണത്തിനായി മോദി അത്താഴവിരുന്നൊരുക്കുന്നു എന്നായിരുന്നു വാര്‍ത്ത. ഡിന്നര്ടേബിളിന്റെ മുന്‍നിരയില്‍ ഇരിക്കുന്നതിന് 2.5 ലക്ഷവും പിന്‍നിരയിലുള്ളവര്‍ ഒരു ലക്ഷവും നല്‍കണമെന്നായിരുന്നു വാര്‍ത്ത. ടേബിളില്‍ മോദിക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന് ഒരാളില്‍ നിന്നും 25 ലക്ഷം രൂപയും വാങ്ങുന്നുണ്ടെന്നും പത്രം എഴുതിപ്പിടിപ്പിച്ചു. 15 കോടി രൂപ ഇത്തരത്തില്‍ അത്താഴവിരുന്നിലൂടെ സമാഹരിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. തികച്ചും അടിസ്ഥാന രഹിതവും ഊഹാപോഹങ്ങള്‍ക്കും അപ്പുറവുമായ റിപ്പോര്‍ട്ടാണ് ഹിന്ദുസ്ഥാന്‍ ടൈംസ് തയ്യാറാക്കിയിരിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു. അസംബന്ധം നിറഞ്ഞ വാര്‍ത്തകളാണ് നരേന്ദ്രമോദിക്കെതിരെ പ്രചരിപ്പിക്കുന്നതെന്നും ബിജെപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: