മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ മണ്ഡലമെന്ന പ്രസിദ്ധിനേടിയ വിദിശയില്‍ വീണ്ടും മത്സരത്തിനിറങ്ങുകയാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമസ്വരാജ്. യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധി ഇത്തവണ മത്സരരംഗത്തുനിന്നും മാറിനിന്നേക്കുമെന്ന ചൂടന്ചര്ച്ചകള്ക്കിടയിലാണ് തന്റെ സ്വന്തം മണ്ഡലമായ റായ്ബറേലിയില്‍ പോരാട്ടത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചത്.
കാഴ്ചപ്പാടും പ്രവര്‍ത്തന പരിചയവും ആത്മാര്‍ത്ഥതയും ബിജെപിയുടെ അടിയുറച്ച പ്രവര്‍ത്തകയായ സുഷമയെ ശ്രദ്ധേയയാക്കുന്നു. ദേശീയ രാഷ്ട്രീയത്തിലെ കരുത്തുറ്റ പത്ത് വനിതകളെ തെരഞ്ഞെടുത്താല്‍ അതില്‍ ആദ്യ നിരിയിലുണ്ടാകും സുഷമ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് വിദിശിയില് നിന്നും വിജയിച്ചത്.
യുപിഎ എന്ന ഒറ്റ സഖ്യത്തെ കെട്ടിപ്പടുക്കാന്‍ സോണിയാഗാന്ധി എടുത്ത ശ്രമങ്ങള്‍ ശ്രദ്ധേയമാണ്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സഖ്യത്തിനേറ്റ മുറിപ്പാട് സോണിയയുടെ നേതൃപാടവത്തിനേറ്റ കനത്ത പ്രഹരമായി. ഇത്തവണ മത്സരം കനക്കുമെന്നതിനാല്‍ സ്വന്തം മണ്ഡലം മാറിയേക്കുമെന്നുള്ള ചില അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ റായ്ബറേലിയില്‍ മത്സരിക്കാന്‍ സോണിയ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: